Wednesday, 24 June 2026 | 03:30 AM

Latest

ഓണത്തിന് ഹർഷാരവങ്ങളോടെ ഹർഷ രവീന്ദ്രൻ...

ജി.കെ 05 May 2026 12:30 PM
ഓണത്തിന് ഹർഷാരവങ്ങളോടെ ഹർഷ രവീന്ദ്രൻ...

ചിങ്ങമാസത്തിലെ അത്തം നാൾ പിറന്നാല്‍ മലയാളികൾക്കെല്ലാം പൂമണം നുകരാൻ കഴിയും.. വീട്ടിലായാലും, ഓഫീസിലായാലും, സ്കൂളിലായാലും, കോളേജിലായാലും സ്ഥാപനങ്ങളിലായാലും അത്തപൂക്കളം ഒരുക്കി തുടങ്ങും..
 മലയാളികളെല്ലാം ഇന്നിപ്പോൾ തിരുവോണത്തിന്‍റെ വൈബിലേക്ക് കടന്നു കഴിഞ്ഞിരിക്കുന്നു..


 പൂരാഘോഷങ്ങളുടെ പ്രധാന നാടായ തൃശൂരിലുള്ള ഹർഷ രവീന്ദ്രന്റെ..... മനസ്സിലിപ്പോൾ തിരുവോണത്തിന്‍റെ ഹരം നിറഞ്ഞു തുളുമ്പുന്നു.. ഈ വർഷത്തെ ഓണക്കാലം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഹർഷ പറയുന്നതിന് പ്രധാന കാരണം ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ കരാറില്‍ ഒപ്പു വച്ചിരിക്കുന്നു..ഹര്‍ഷ വളരെ നാളുകളായി പ്രതീക്ഷിച്ചിരുന്ന ഒരു കാര്യമായിരുന്നു, സിനിമ എന്ന ബിഗ് സ്ക്രീനിൽ ഒന്നെത്തിപ്പെടുക.. കുറെ പരസ്യ ചിത്രങ്ങളിലും ആൽബങ്ങളിലും മോഡലിംഗ് രംഗത്തുമൊക്കെയായി പ്രവർത്തിച്ചിട്ടുള്ള ഹർഷയ്ക്ക് സിനിമ ഒരു മോഹം തന്നെയായിരുന്നു...
 മലയാളം സിനിമകളിൽ അഭിനയിക്കാനും ഹർഷയ്ക്ക് ചില ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും ഉടനെ ആരംഭിക്കുന്നത് തമിഴ് സിനിമയാണ്..


ഓണത്തെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങളും ഓർമ്മകളും എനിക്ക് വളരെ കുറവാണെന്നാണ് ഹർഷയുടെ പക്ഷം.. തൃശ്ശൂരിലെ വടക്കാഞ്ചേരിയാണ് അമ്മയുടെ തറവാട്. തീരെ കുട്ടിയായിരിക്കുമ്പോൾ ഓണാവധിക്ക് തറവാട്ടിൽ പോകുമായിരുന്നു.. മുതിർന്നപ്പോൾ അതും തീരെ ഇല്ലാണ്ടായി. ഇപ്പോൾ ഞാനും അമ്മയും മാത്രമേ വീട്ടിലുള്ളൂ. ഞങ്ങൾ ഓണസദ്യ കഴിക്കും. അതിന്റെ ചിട്ടവട്ടങ്ങൾ  ഒരുക്കുന്ന തിരക്കുകൾ രസകരമായി തോന്നാറുണ്ട്. പിന്നെ കണ്ണൂരിൽ നിന്നും ചേച്ചിയും ഹസ്ബൻഡും കുടുംബസമേതം വരും. അവർ എത്തുന്നതോടെയാണ് എന്‍റെ ഓണം പൊടിപൂരമാകാന്‍ പോകുന്നത്...
തമിഴ് സിനിമയിൽ അഭിനയിക്കാൻ പോകുന്നതിന്‍റെ ഹരത്തിലാണിപ്പോൾ ഹർഷ.. സിനിമയെക്കുറിച്ചുളള ആമുഖ വെളിപ്പെടുത്തലുകൾ ഇപ്പോൾ പാടില്ലെന്ന് തമിഴ് സിനിമ കമ്പനിയുടെ പ്രത്യേക നിർദ്ദേശം ഉള്ളതുകൊണ്ടാണ് ആ സിനിമയെക്കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാൻ കഴിയാതെ വരുന്നത്...


ഓണം വന്നാല്‍ കസവിന്‍റെ ഇഴകളില്‍ പുതിയ സാരി ഉടുക്കുക, പൂക്കളങ്ങൾ അലങ്കരിക്കുക.. അതെല്ലാം വർണ്ണ ചിത്രങ്ങളാക്കി മാറ്റുക.. അത് പിന്നെ എഫ്ബിയിലും ഇന്‍സ്റ്റയിലും ഒക്കെ ഒന്ന് പോസ്റ്റ് ചെയ്യുക.. കാഴ്ചക്കാരുടെ അഭിപ്രായങ്ങളറിയുക.. അവരുടെ കമന്റുകൾ വായിക്കുക.. കേൾക്കുക.. ഇതൊക്കെ തന്നെയാണിപ്പോൾ എന്നെപ്പോലെ പലരും ചെയ്യുന്നത്..
ഓണത്തിന് തൃശ്ശൂരിലെ പുലികളി പ്രമാദമാണല്ലോ..  ഞാൻ ടിവിയിലൂടെയൊക്കെ കാണും എന്നല്ലാതെ ഇതുവരെയും അത് നേരിൽ കണ്ടിട്ടില്ല.. ഇങ്ങനെയൊക്കെയാണ് എന്‍റെ ഓണം അനുഭവങ്ങൾ ചിരിയോടെ ഹര്‍ഷ പറഞ്ഞു..
 

Tags
ONAM ONAM 2025