Tuesday, 23 June 2026 | 10:41 PM

Latest

ഞാന്‍ 'സിംഗിളല്ല, കമ്മിറ്റഡ് ആണ്..', വെളിപ്പെടുത്തി നസ്‌ലിന്‍;

05 May 2026 12:30 PM
ഞാന്‍ 'സിംഗിളല്ല, കമ്മിറ്റഡ് ആണ്..', വെളിപ്പെടുത്തി നസ്‌ലിന്‍;

ന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കി നടന്‍ നസ്‌ലിന്‍. താന്‍ സിംഗിള്‍ അല്ല, കമ്മിറ്റഡ് ആണ് എന്നാണ് നസ്‌ലിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് നസ്‌ലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നടന്റെ പ്രണയിനി ആരാണ് എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

ഇതോടെ യുവനടി അനാര്‍ക്കലി നാസര്‍ ആണ് നടന്റെ പ്രണയിനി എന്ന അഭ്യൂഹങ്ങളാണ് ഉയര്‍ന്നു വരുന്നത്. നസ്‌ലിന്‍ അനാര്‍ക്കലിയുമായി പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങള്‍ നേരത്തെയും പ്രചരിച്ചിരുന്നു. അനാര്‍ക്കലിക്ക് ഒപ്പമുള്ള നസ്‌ലിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Tags
naslen