Tuesday, 23 June 2026 | 08:05 PM

Latest

ഇന്ദ്രജിത് ജഗജിത് .. മലയാളസിനിമ ക്കൊരു വാഗ്ദാനം

ജി. കെ 05 May 2026 12:30 PM
ഇന്ദ്രജിത് ജഗജിത് .. 
മലയാളസിനിമ ക്കൊരു വാഗ്ദാനം

 

ബാല താരമായിരുന്നു ഇന്ദ്രജിത് ജഗജിത്. ഇളയരാജ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് അഭിനയ രംഗത്തെത്തി. തുടർന്ന് ചിൽഡ്രൻസ് പാർക്ക്‌, മാലിക്, മായാവി, ഭൂമിയിലെ മനോഹര സ്വകാര്യം, ചുരുളി.... തുടങ്ങിയ സിനിമകളിൽ വിവിധ വേഷങ്ങളിൽ അഭിനയിക്കുകയുണ്ടായി.
       സിനിമ പണ്ട് മുതലേ മോഹമായി കൊണ്ട് നടന്ന ഇന്ദ്രജിത് ഈ അടുത്ത് റിലീസായ പൊങ്കാല എന്ന സിനിമയിൽ പ്രതിനായക വേഷം ചെയ്തു കൊണ്ട് പ്രേക്ഷക പ്രീതി നേടി. തമിഴിലും ഇന്ദ്രജിത്തിന് ഒരു സിനിമ ചെയ്യാൻ ഭാഗ്യമുണ്ടായി. മാധവ് രാംദാസ് സംവിധാനം ചെയ്ത ആഴി യിൽ ശരത് കുമാറിനൊപ്പം അഭിനയിച്ചു.... ആ സിനിമയിലെ നെഗറ്റീവ് ഷേടുള്ള കഥാ പാത്രവും ഇന്ദ്രജിത് ജഗജിത്തിന് സൽപ്പേര് നേടിക്കൊടുത്തു. 
പുതിയ ഒരു റൊമാന്റിക് കോമഡി എന്റർടൈനർ ചിത്രത്തിൽ നായകനായി അഭിനയിക്കാനുള്ള ഓഫർ ഇന്ദ്രജിത്തിന് ലഭിച്ചു കഴിഞ്ഞു. കൂടാതെ പുതു വർഷത്തിൽ ജനുവരി അവസാന വാരത്തിൽ എറണാകുളത്തു ചിത്രീകരണം ആരംഭിക്കുന്ന "അഴകിയ ലൈല " എന്ന സിനിമയിൽ മലയാള ത്തിലെ മുൻനിര നടന്മാർക്കൊപ്പം അഭിനയിക്കാനും ഈ യുവ കലാകാരൻ കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു.
നല്ല വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാകാൻ ആഗ്രഹിക്കുന്ന ഇന്ദ്രജിത് കുടുംബസമേതം ഒമാനിലെ മസ്കറ്റിൽ താമസിക്കുകയും അവിടെ ഡിഗ്രി പഠനം പൂർത്തിയാക്കി വരികയും ചെയ്യുന്നു.