Saturday, 15 August 2026 | 12:50 PM

Latest

വിതുമ്പലോടെ കേരളം; സംസ്‌കാരം നാളെ....

05 May 2026 12:30 PM
വിതുമ്പലോടെ കേരളം; സംസ്‌കാരം നാളെ....

കൊച്ചി:  അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന് (75) വിടപറഞ്ഞ് സിനിമാലോകവും ആരാധകരും.ഇന്ന് രാവിലെ എട്ട് മണിമുതല്‍ നിരവധി പേരാണ് നടനെ അവസാനമായി കാണാന്‍ കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തുന്നത്. 11 മണി വരെയാണ് ഇവിടെ പൊതു ദര്‍ശനത്തിന് വയ്ക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ 3.30വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹോളിലും നാല് മുതല്‍ സ്വവസതിയിലും പൊതു ദര്‍ശനത്തിന് വയ്ക്കും. 

 

തുടര്‍ന്ന് മൂന്നിന് വീട്ടിലേക്ക് കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നാളെ രാവിലെ 10നാണ് സംസ്‌കാരം.