മണിരത്നം, എ.ആർ. റഹ്‌മാൻ കൂട്ടുകെട്ട് അവസാനിക്കുകയാണോ?
മണിരത്നം സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം കന്നഡ ഭാഷയിൽ ഒരുങ്ങിയ 'പല്ലവി അനു പല്ലവി' ആണ്. ഈ ചിത്രത്തിൽ തുടങ്ങി മണിരത്നം സംവിധാനം ചെയ്ത് തമിഴിൽ പുറത്തുവന്ന 'മൗനരാഗം', 'നായകൻ', 'അഞ്ജലി' എന്നിവയുൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾക്ക് ഇളയരാജയാണ് സംഗീതം നൽകിയത്.
അതിന് ശേഷം മണിരത്നം സംവിധാനം ചെയ്ത 'റോജ' എന്ന ചിത്രം മുഖേന എ.ആർ.റഹ്‌മാനെ സംഗീത സംവിധായകനായി തമിഴ് സിനിമയിൽ പ്രവേശിപ്പിച്ചു. ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തെ തുടർന്ന് മണിരത്നം സംവിധാനം ചെയ്ത 20-ഓളം ചിത്രങ്ങളിൽ എ.ആർ,റഹ്‌മാൻ തന്നെയാണ് തുടർന്ന് സംഗീത സംവിധായകനായി പ്രവർത്തിച്ചത്.
അങ്ങിനെ മണിരത്നത്തിന്റെ ആസ്ഥാന സംഗീത സംവിധായകനായി പ്രവർത്തിച്ച എ.ആർ.റഹ്‌മാൻ അടുത്ത് മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇല്ലെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു വൈറലായി കൊണ്ടിരിക്കുന്നത്.
അടുത്ത് മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും, സായ് പല്ലവിയുമാണ് നായകൻ, നായകിയായി അഭിനയിക്കുന്നത് എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. ഈ ചിത്രത്തിന് സംഗീതം നൽകാൻ സായ് അഭയങ്കരെ ആണത്രേ മണിരത്നം തിരഞ്ഞെടുത്തിരിക്കുന്നത്. പിന്നണി ഗായകരായ തിപ്പു, ഹരിണിയുടെ മകനാണ് സായ് അഭയങ്കർ.
അറ്റ്‌ലി സംവിധാനം ചെയ്യുന്ന, അല്ലു അർജുൻ നായകനാകുന്ന ചിത്രം, സൂര്യയുടെ 'കറുപ്പ്', ശിവകാർത്തികേയൻ നായകനാകുന്ന ഒരു ചിത്രം തുടങ്ങി ഒരുപാട് ചിത്രങ്ങൾക്ക് ഇപ്പോൾ സംഗീതം നൽകി വരുന്ന സായ് അഭയങ്കർ മണിരത്നവുമായി ഒന്നിക്കാൻ പോകുന്നു എന്നുള്ള വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കാരണം എ.ആർ. റഹ്‌മാനും, മണിരത്നവറും തമ്മിലുള്ള 34 വർഷത്തെ നീണ്ട പങ്കാളിത്തം അവസാനിക്കുകയാണോ എന്നുള്ള ആശങ്ക തന്നെയാണ്!