Wednesday, 24 June 2026 | 02:17 AM

Latest

രജനികാന്ത്, കമൽഹാസൻ ആരാധകർക്ക് സർപ്രൈസുമായി കെ.എസ്.രവികുമാർ...

05 May 2026 12:30 PM
രജനികാന്ത്, കമൽഹാസൻ ആരാധകർക്ക് സർപ്രൈസുമായി കെ.എസ്.രവികുമാർ...

 

46 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളായ രജനികാന്തും, കമൽഹാസനും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നല്ലോ?  ഈ സിനിമയുടെ ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണെന്നും. കമൽഹാസ്സനെയും, രജിനികാന്തിനെയും വെച്ച് സിനിമകൾ ഒരുക്കിയ ലോകേഷ് കനകരാജായിരിക്കും ഈ സിനിമ സംവിധാനം ചെയ്യുക എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

എന്നാൽ  രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത്  ഈയിടെ റിലീസായ 'കൂലി' സമ്മിശ്ര പ്രതികരണം നേടിയാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദര്‍ശനം തുടരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഇതിന് മുൻപ് റിലീസായ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് 'കൂലി' എത്തിയില്ലെന്നതാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് തെലുങ്കിൽ  'മഹാനടി',  'കൽക്കി' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നാഗ് അസ്വിൻ, തമിഴിൽ രജനികാന്തിനെ നായകനാക്കി 'മുത്തു',  'പടയപ്പാ', കമൽഹാസനെ നായകനാക്കി 'പഞ്ചതന്ത്രം', 'അവ്വൈ ഷണ്മുഖി' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത കെ.എസ്.രവികുമാർ  രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന ചിത്രം ചെയ്യാനൊരുങ്ങി രംഗത്ത് വന്നിരിക്കുന്നത്. ലോഗേഷ് കനകരാജ് ഈ ചിത്രത്തിനായുള്ള തിരക്കഥ ഒരുക്കിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. അതേ സമയം ലോഗേഷ് കനകരാജ് മറ്റുള്ള ചിത്രങ്ങളുടെ തിരക്കിലുമാണ്. അതിനാൽ രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.           

 രജനികാന്ത് നായകനായി സൂപ്പർഹിറ്റായ 'പടയപ്പ' എന്ന ചിത്രം പുറത്തിറങ്ങി 27 വർഷങ്ങളായതിനെ തുടർന്ന് അതിനെ വീണ്ടും റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പു നടത്തി വരുന്ന സാഹചര്യത്തിലാണ് സംവിധായകൻ കെ.എസ്. രവികുമാർ, രജനികാന്തിനെയും, കമലിനെയും വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പുകളും നടത്തിവരികയാണെന്നുള്ള വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കെ.എസ്.രവികുമാർ നൽകിയിരിക്കുന്ന ഈ വാർത്ത തമിഴ് സിനിമ  ആരാധകരെ  സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്.

Tags
ks ravikumar rajinikanth kamal haasan