Wednesday, 24 June 2026 | 02:11 AM

Latest

പഴയ കാലഘട്ടത്തെപ്പോലെ ഫിലിം ക്യാമറയിൽ ചിത്രീകരിക്കുന്ന കമൽ-രജിനി ചിത്രം...

05 May 2026 12:30 PM
പഴയ കാലഘട്ടത്തെപ്പോലെ ഫിലിം ക്യാമറയിൽ ചിത്രീകരിക്കുന്ന കമൽ-രജിനി ചിത്രം...

 രജനികാന്തും, കമൽഹാസനും ഏകദേശം 47 വർഷങ്ങൾക്ക് ശേഷം ഒരു സിനിമയിൽ  ഒന്നിച്ചഭിനയിക്കാൻ പോകുകയാണല്ലോ! ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ആണെന്നും, ഈ ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് ആണെന്നുമുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. 

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രം ചില പ്രത്യേകതകളോടുകൂടിയാണ് ഒരുങ്ങുന്നത് എന്ന് പറയപ്പെടുന്നുണ്ട്. അതിൽ ഒന്ന്, പഴയ കാലഘട്ടത്തെപ്പോലെ ഫിലിം ക്യാമറയിൽ ആണത്രേ ഈ ചിത്രം ചിത്രീകരിക്കുന്നത്. ഈ ചിത്രത്തിൽ പ്രശസ്ത ഛായാഗ്രാഹകനായ രാജീവ് മേനോൻ ആണ് കാമറമേനായി  പ്രവർത്തിക്കുന്നത്.

 അടുത്തിടെ, ഈ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരുന്നു. അനിരുദ്ധിന്റെ സംഗീതത്തിൽ, രാജീവ് മേനോൻ ചിത്രീകരിച്ച രംഗങ്ങളോടുകൂടിയ  ഈ പ്രൊമോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് രജനികാന്തും, കമൽഹാസനും ഈ ചിത്രത്തിൽ  തുല്യമായ കഥാപാത്രങ്ങളാണ് അവതരിപ്പിക്കുന്നതെന്നും ഈ ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ മമ്മുട്ടിയെ  ചിത്രത്തിന്റെ അണിയറപ്രവർത്തകൾ നേരിൽ കണ്ട് ചർച്ചകൾ നടത്തി എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ മമ്മുട്ടി ഇതിൽ വില്ലനായി അഭിനയിക്കുന്നത് സംബന്ധമായുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 

ഈ സാഹചര്യത്തിലാണ് ഈ ചിത്രം പഴയ 80-90 കാലഘട്ടത്തെപ്പോലെ ഫിലിം ക്യാമറയിൽ ചിത്രീകരിക്കാനൊരുങ്ങുകയാണ് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. എല്ലാം ഡിജിറ്റൽ മയമാകിയുള്ള ഈ കാലഘട്ടത്തിൽ ഇങ്ങിനെയൊരു തീരുമാനമെടുക്കാൻ എന്താണ് കാരണം എന്നുള്ളത് കുറിച്ചുള്ള വാർത്തകൾ അടുത്ത് തന്നെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം!

Tags
kamalahasan Rajinikanth