Wednesday, 24 June 2026 | 03:30 AM

Latest

'കൈതി-2'ന് മുമ്പ് ലോഗേഷ് കനകരാജ് നായകനാകുന്നു

05 May 2026 12:30 PM
'കൈതി-2'ന് മുമ്പ് ലോഗേഷ് കനകരാജ് നായകനാകുന്നു

 

തമിഴ് സിനിമയിലെ ഇന്നത്തെ മുൻനിര സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. അദ്ദേഹം സംവിധാനം ചെയ്ത, രജനികാന്ത് നായകനായ  'കൂലി' എന്ന ചിത്രം പുറത്തിറങ്ങി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. വളരെയധികം പ്രതീക്ഷകളോടെ റിലീസായ ഈ ചിത്രം ആരാധകരുടെ !  പ്രതീക്ഷയെ പൂർത്തീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 'കൂലി'ക്ക് ശേഷം, കാർത്തിയെ നായകനാക്കി 'കൈതി'യുടെ രണ്ടാം ഭാഗമാണ് ലോഗേഷ് കനകരാജ്  സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിരുന്നത്.

 എന്നാൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ വേറെയാണ്. അതായത് 'കൈതി'യുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതിന് മുൻപായി ലോഗേഷ് കനകരാജ് താൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കാനാണത്രെ തീരുമാനിച്ചിരിക്കുന്നത്. 'റോക്കി',  'ക്യാപ്റ്റൻ മില്ലർ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അരുൺ മാതേശ്വരനാണ് ലോഗേഷ് കനകരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷിനെ നായകനാക്കി ഇളയരാജയുടെ ജീവചരിത്രം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുമെന്നുള്ള പ്രഖ്യാപനങ്ങളുണ്ടായിരുന്നു. എന്നാൽ ആ ചിത്രം ഒരുങ്ങുമോ എന്നുള്ളത് സംശയമാണ്.

നടന്മാരായി മാറിയ പല സംവിധായകരെ പോലെ, ലോഗേഷിനും വളരെക്കാലമായി അഭിനയത്തിൽ താല്പര്യമുണ്ടത്രേ! അതിനാലാണ്  അദ്ദേഹം ഹീറോയായി അവതാരമെടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷമേ ലോഗേഷ് കനകരാജ് 'കൈതി' രണ്ടാം ഭാഗം ഒരുക്കുകയുള്ളൂ എന്നതിന് പ്രധാന കാരണം ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്ക് ഇനിയും പൂർത്തിയായിട്ടില്ലത്രേ! അരുൺ മാധേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനോടൊപ്പം 'കൈതി' രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ തീർക്കാനും, അതിന് ശേഷം വലിയ ഒരു ബഡ്ജറ്റിൽ ചിത്രം ഒരുക്കാനുമാണത്രെ ലോഗേഷ് കനകരാജ് പദ്ധതിയിട്ടിരിക്കുന്നത്.

Tags
Lokesh kanagaraj kaithi 2