Friday, 14 August 2026 | 06:35 AM

Latest

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന മഹിമ നമ്പ്യാർ...

05 May 2026 12:30 PM
തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന മഹിമ നമ്പ്യാർ...

 

മലയാളത്തിൽ 'മാസ്റ്റർ പീസ്', 'വാലാട്ടി', 'RDX' തുടങ്ങിയ ചിത്രങ്ങളിൽ  അഭിനയിച്ച മഹിമ നമ്പ്യാർ തമിഴിൽ 'ചാട്ടൈ' ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വമ്പൻ വിജയമായതിനെ തുടർന്ന് മഹിമ നമ്പ്യാർ  'കുട്രം-23', 'അസുരഗുരു', 'മഹാമുനി' തുടങ്ങി ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  അതിനെ തുടർന്ന് ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങി വരുന്ന മഹിമ നമ്പ്യാർ അടുത്ത് തെലുങ്ക് സിനിമയിലും പ്രവേശിക്കാനിരിക്കുകയാണ്. 

 ജാനകിരാം  മറേല്ല സംവിധാനം ചെയ്യുന്ന ചിത്രം മുഖേനയാണ് മഹിമ നമ്പ്യാർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം കുറിച്ചുള്ള മറ്റുവിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഒക്ടോബർ രണ്ടാം തിയതി ഗാന്ധിജയന്തി ദിവസം ചിത്രം കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.

Tags
Mahima Nambiar