Wednesday, 24 June 2026 | 03:25 AM

Latest

‘ഡ്യൂഡ്’-നെ തുടർന്ന് പ്രതീപ് രംഗനാഥനൊപ്പം വീണ്ടും മമിതാ ബൈജു...

05 May 2026 12:30 PM
‘ഡ്യൂഡ്’-നെ തുടർന്ന് പ്രതീപ് രംഗനാഥനൊപ്പം വീണ്ടും മമിതാ ബൈജു...

 

രവി മോഹൻ (ജയം രവി) നായകനായ ‘കോമാളി’ എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് രംഗനാഥൻ തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വലിയ വിജയമായിരുന്നു. 

തുടർന്ന് അദ്ദേഹം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച ‘ലവ് ടുഡേ’ എന്ന ചിത്രത്തിനും  വലിയ പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തെത്തുടർന്ന്, ‘ഡ്രാഗൺ’, ‘ഡ്യൂഡ്’ തുടങ്ങിയ ചിത്രങ്ങളിലും പ്രതീപ് രംഗനാഥൻ നായകനായി അഭിനയിച്ചു. ഈ ചിത്രങ്ങളും വമ്പൻ വിജയമായി  ജനശ്രദ്ധ നേടി. ഈ ചിത്രങ്ങളെല്ലാം 100 കോടിയിലധികം രൂപ കളക്ഷൻ നേടുകയും ചെയ്തു. 

അടുത്ത് പ്രതീപ് രംഗനാഥൻ നായകനായി അഭിനയിച്ച് റിലീസാകാനിരിക്കുന്ന ചിത്രം വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്തിരിക്കുന്ന ‘ലവ് ഇൻഷുറൻസ് കമ്പനി’യാണ്. ഈ സിനിമ അടുത്ത് തന്നെ റിലീസാകുന്നതായിരിക്കും. ഇങ്ങിനെ സംവിധായകൻ, നടൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രദീപ് രംഗനാഥൻ അടുത്ത്  നിർമ്മാതാവായി അരങ്ങേറ്റം കുറിക്കാൻ പദ്ധതിയിട്ടിട്ടെന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. 

തന്റെ അടുക്കൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ഒരാൾക്ക് സംവിധാനം ചെയ്യാനുള്ള അവസരം നൽകിയാണ് പ്രതീപ് രംഗനാഥൻ നിർമ്മാതാവായും അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ പ്രതീപ് രംഗനാഥനൊപ്പം നായകിയായി അഭിനയിക്കുന്നത് മമിതാ ബൈജുവാണെന്നും പറയപ്പെടുന്നുണ്ട്. അങ്ങിനെയെങ്കിൽ ‘ഡ്യൂഡ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും പ്രതീപ് രംഗനാഥനൊപ്പം  മമിതാ ബൈജു ചേരുകയാണ്.

Tags
mamitha baiju pradeep ranganathan