Wednesday, 24 June 2026 | 02:09 AM

Latest

ധനുഷിന്റെ ചിത്രത്തിൽ ജോയിൻ ചെയ്ത മമ്മൂട്ടി...

05 May 2026 12:30 PM
ധനുഷിന്റെ ചിത്രത്തിൽ ജോയിൻ ചെയ്ത മമ്മൂട്ടി...

 

മിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് 'ഇഡലി കടൈ', തേരേ ഇസ്‌ക് മേ'  തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം, തമിഴിൽ റിലീസായി സൂപ്പർഹിറ്റായ പോർ തൊഴിൽ എന്ന ചിത്രം സംവിധാനം ചെയ്ത  വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന  'കര'  എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.  ഐസരി  കെ. ഗണേഷ് നിർമ്മിക്കുന്ന ഈ ചിത്രം വേനൽക്കാല അവധിക്ക് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.  

ഇതിന് പിന്നാലെ സൂപ്പർഹിറ്റായ 'അമരൻ' എന്ന ചിത്രം സംവിധാനം ചെയ്ത   രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന  ചിത്രത്തിലാണ് ധനുഷ് അഭിനയിക്കാൻ പോകുന്നത്. ധനുഷിന്റെ 'വുണ്ടർബാർ ഫിലിംസും ഏകെ  ടെക്‌സ്‌റ്റൈൽസും സംയുക്തമായി നിർമ്മിക്കുന്ന ഈ  ചിത്രത്തിന് 'ധനുഷ് -55' എന്നാണ്  താൽക്കാലികമായി പേരിട്ടിരിക്കുന്നത്.  ഈ ചിത്രത്തിൽ ധനുഷിനൊപ്പം മമ്മുട്ടി ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട് എന്നുള്ള ഔദ്യോഗികമല്ലാത്ത വാർത്ത മുൻപ് നൽകിയിരുന്നു.

എന്നാൽ ഇപ്പോൾ മമ്മുട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്ന വാർത്തയെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ  ഔദ്യോകികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർത്ത ഇപ്പോൾ കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാരണം ധനുഷ്, രാജ്‌കുമാർ പെരിയസാമി, മമ്മുട്ടി കോമ്പിനേഷനിൽ ഒരുങ്ങുന്ന ചിത്രം എന്ന നിലയിൽ വളരെ ശ്രദ്ധ നേടിയിരിക്കുകയാണ്.  മമ്മുട്ടി നായകനായി അഭിനയിച്ച  'കമ്മത്ത് & കമ്മത്ത്' എന്ന മലയാള ചിത്രത്തിൽ ധനുഷ് ഒരു അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. ഇത് മമ്മുട്ടിയും, ധനുഷും ഒന്നിക്കുന്ന  രണ്ടാമത്തെ ചിത്രമാണ്. 

  ഈ ചിത്രത്തിൽ  ശ്രീ ലീലയും, സായ് പല്ലവിയുമാണ്  നായികാ  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സായ് അഭയങ്കറാണ് സംഗീതസംവിധായകൻ. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ഉടൻ തുടങ്ങുമെന്നാണ് പറയപ്പെടുന്നത്.

Tags
Mammootty Dhanush