Wednesday, 24 June 2026 | 03:29 AM

Latest

ലോകേഷ് കനകരാജിന് ജോഡിയാകുന്ന മിർണ മേനോൻ...

05 May 2026 12:30 PM
ലോകേഷ് കനകരാജിന് ജോഡിയാകുന്ന മിർണ മേനോൻ...

ഗസ്റ്റ് 14 ന് പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രമായ  'കൂലി' ഇതുവരെ 500 കോടി രൂപ കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്.  ഇതിനു പിന്നാലെ കാർത്തി നായകനാകുന്ന 'കൈതി' രണ്ടാം ഭാഗമാണ്  ലോഗേഷ് കനകരാജ് സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള  വിവരങ്ങളും  പുറത്തു വന്നിരുന്നു.    അതിമുൻപായി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലോകേഷ് കനകരാജ് നായകനായി അഭിനയിക്കാനും പദ്ധതിയിട്ടിണ്ടെന്നുള്ള  റിപ്പോർട്ടുകളുമുണ്ടായിരുന്നു.  ഇതുസംബന്ധിച്ച ചർച്ചകൾ ഇതിനകം അവസാനിച്ചു, കഴിഞ്ഞ കുറച്ച് മാസങ്ങളായി അരുൺ മാതേശ്വരൻ തിരക്കഥാ ജോലികളിൽ തിരക്കിലായിരുന്നു.

ഈ സാഹചര്യത്തിൽ, ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് കോളിവുഡ് വൃത്തങ്ങളിൽ  നിന്നും പുറത്തു വരുന്ന വാർത്തകൾ.  കൂടാതെ ലോഗേഷ് കനകരാജിന്റെ ജോഡിയായി നിരവധി നടിമാരെ പരിഗണിച്ചിരുന്നു നിലയിൽ  ഇപ്പോൾ മിർണ മേനോൻ   ആണത്രേ ഈ വേഷം ചെയ്യുന്നത്.  'ജയിലർ' എന്ന സിനിമയിൽ രജനീകാന്തിന്റെ മരുമകളായി അഭിനയിച്ച മലയാള നടിയാണ് അവർ. നിലവിൽ 'ജയിലർ 2' എന്ന സിനിമയിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Tags
lokesh kanagaraj Mirna Menon