Wednesday, 24 June 2026 | 12:58 AM

Latest

മോഹൻലാൽ തൊടുപുഴയിൽ...

ജി. കൃഷ്ണൻ 05 May 2026 12:30 PM
മോഹൻലാൽ തൊടുപുഴയിൽ...


ആഷിക് ഉസ്മാൻ നിർമ്മിക്കുകയും തരുൺ മൂർത്തി സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തൊടുപുഴയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.
 തൊടുപുഴ ടൗണിനോട് ചേർന്നുള്ള കാഞ്ഞിരമറ്റം എന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന്‍റെ സെറ്റിട്ടുണ്ട്. മോഹൻലാൽ പോലീസ് ഓഫീസറായി അഭിനയിക്കുന്നതുകൊണ്ട് അധികവും ഈ സ്റ്റേഷനിലും പരിസരങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്.
 ഇപ്പോൾ മോഹൻലാലിനൊപ്പം മനോജ് കെ ജയൻ. ബിനു പപ്പു എന്നിവർ അഭിനയിക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. നായിക മീരാ ജാസ്മിൻ ആണ്. ഇതിനിടയിൽ രണ്ടുഘട്ടങ്ങളിൽ മീര ലൊക്കേഷനിൽ വന്ന് അഭിനയിച്ചു മടങ്ങി. മീരയുടെ രംഗങ്ങൾ ഇനിയും ഷൂട്ട് ചെയ്യേണ്ടതുണ്ട്. 
ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. L 366 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റിൽ ഇതുവരെയും തീരുമാനമായിട്ടില്ല. രതീഷ് രവിയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ക്യാമറ- ഷാജി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ്- വിവേക്, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്. ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിലുള്ള സിനിമയെന്നാണ് ഈ ചിത്രത്തെ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.