Monday, 13 July 2026 | 09:32 AM

Latest

സൂപ്പർഹിറ്റായ ഒരു തമിഴ് സിനിമയുടെ റീമേക്കിൽ നായകനാകുന്ന നാഗാർജുന...

05 May 2026 12:30 PM
സൂപ്പർഹിറ്റായ ഒരു തമിഴ് സിനിമയുടെ റീമേക്കിൽ നായകനാകുന്ന നാഗാർജുന...

 

ശേഖർ കമ്മുല സംവിധാനം ചെയ്ത, ധനുഷ് നായകനായ 'കുബേര'യിൽ തെലുങ്ക് താരം നാഗാർജുനയും ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു. ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്തു അടുത്ത മാസം റിലീസാകാനിരിക്കുന്ന രജനികാന്തിന്റെ 'കൂലി'യിലും നാഗാർജുന ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

 ഇന്ത്യൻ സിനിമയിൽ തന്നെ വലിയ പ്രതീക്ഷകളോടെ റിലീസാകാനിരിക്കുന്ന 'കൂലി'ക്ക് ശേഷം നാഗാർജുന അഭിനയിക്കാനിരിക്കുന്ന ഒരു ചിത്രം കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ  കോളിവുഡിൽ പ്രചരിച്ചുവരുന്നത്. അതായത്,   തമിഴിൽ ശശികുമാറും, പ്രീതി അസ്രാനിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് സൂപ്പർഹിറ്റായ 'അയോദ്ധി' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ നാഗാർജുന നായകനായി അഭിനയിക്കാനിരിക്കുകയാണത്രെ! 

തമിഴിൽ വമ്പൻ കളക്ഷൻ നേടിയ ഈ ചിത്രത്തിന്റെ കഥയിൽ നാഗാർജുനയ്ക്ക് വളരെയധികം താൽപ്പര്യമുണ്ടെന്നും, അത് തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിക്കാനായാണ് നാഗാർജുന ഇതിൽ അഭിനയിക്കുന്നത് എന്നും പറയപെടുന്നുണ്ട്. അതിന്റെ റീമേക്ക് അവകാശങ്ങൾക്കായി ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുകയാണത്രെ! ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 

Tags
Ayothi Nagarjuna