Wednesday, 24 June 2026 | 03:29 AM

Latest

തെലുങ്കിൽ ബാലകൃഷ്‍ണക്കൊപ്പം വീണ്ടും നയൻതാര...

05 May 2026 12:30 PM
തെലുങ്കിൽ ബാലകൃഷ്‍ണക്കൊപ്പം വീണ്ടും നയൻതാര...

 

'വീര സിംഹ റെഡ്‌ഡി' എന്ന ചിത്രത്തിന് ശേഷം  ഗോപിചന്ദ് മല്ലേനി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ വീണ്ടും അഭിനയിക്കാനിരിക്കുകയാണ് പ്രശസ്ത തെലുങ്ക് നടനായ ബാലകൃഷ്ണ. വിരിന്ദി സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ കഥയായിട്ടാണത്രെ    ഒരുങ്ങുന്നത്. നയൻതാരയാണ് ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്.  

ആദ്യം ഈ ചിത്രത്തിൽ അഭിനയിക്കാൻ നയൻതാര 12 കോടി രൂപയോളം പ്രതിഫലം ആവശ്യപ്പെട്ടു എന്നും എന്നാൽ അത്രയും തുക നൽകാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തയാറായില്ല എന്നുള്ള    വാർത്തകൾ പുറത്തുവന്നിരുന്നു. അതിനാൽ നയൻതാരയ്ക്ക് പകരം മറ്റ് നായികമാരെ ഈ ചിത്രത്തിനായി അന്വേഷിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്ന വാർത്ത ഈ ചിത്രത്തിൽ ബാലകൃഷ്ണക്കൊപ്പം നയൻതാര തീർച്ചയായും അഭിനയിക്കുന്നുണ്ട് എന്നുള്ളതാണ്. നയൻതാരയുടെ ശമ്പളം സംബന്ധമായുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.  അങ്ങിനെയെങ്കിൽ ബാലകൃഷ്ണയും, നയൻതാരയും ഒന്നിച്ചഭി

Tags
Nandamuri Balakrishna Nayantara