Tuesday, 23 June 2026 | 10:46 PM

Latest

ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ‘ബേബി ഗേൾ’ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നടൻ നിവിൻ പോളി.

05 May 2026 12:30 PM
ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ‘ബേബി ഗേൾ’ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നടൻ നിവിൻ പോളി.

 

വൈക്കത്ത്‌ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി ജോയിന്‍ചെയ്തതിന്റെ വീഡിയോ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പങ്കുവെച്ചു. മുഴുവന്‍ ആര്‍ട്ടിസ്റ്റുകളുമായി 'ബേബി ഗേള്‍' ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് ലിസ്റ്റിന്‍ വീഡിയോ പങ്കുവെച്ചത്. 

ലിസ്റ്റിനും നിവിന്‍ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ബേബി ഗേള്‍. ‘തുറമുഖം’, ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകള്‍ ഈ കോമ്പോയില്‍ എത്തിയിട്ടുണ്ട്. ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേൾ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്.

Tags
Nivin Pauly baby girl Listin Stephen