Tuesday, 23 June 2026 | 08:06 PM

Latest

ലോകേഷ് കനകരാജിൻ്റെ നിർമ്മാണത്തിൽ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം...

05 May 2026 12:30 PM
ലോകേഷ് കനകരാജിൻ്റെ നിർമ്മാണത്തിൽ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം...

 

തമിഴ് സിനിമയിലെ ഇപ്പോഴത്തെ Most Wanted സംവിധായകനാണ് ലോഗേഷ് കനകരാജ്. ഇദ്ദേഹം സിനിമകൾ സംവിധാനം ചെയ്തു വരുന്നതോടൊപ്പം സിനിമാ നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്ന വ്യക്തിയാണ്. രജനികാന്ത് നായകനാകുന്ന 'കൂലി' എന്ന ചിത്രമാണ് ലോഗേഷ് കനഗരാജ് ഇപ്പോൾ സംവിധാനം ചെയ്തു വരുന്നത്. അതോടൊപ്പം തന്റെ നിർമ്മാണ കമ്പനിയായ 'ജി സ്‌ക്വാഡ്' മുഖേന 'ബെൻസ്' എന്ന ചിത്രവും നിർമ്മിക്കുന്നുണ്ട്. 

ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാഘവാ ലോറെൻസും, നിവിൻ പോളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു വരുന്ന സാഹചര്യത്തിലാണ് ലോഗേഷ് കനകരാജ് വേറൊരു ചിത്രവും നിർമ്മിക്കുന്ന വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ  ലിജോ ജോസ് പെല്ലിശ്ശേരിയാണത്രെ!   
           
 തമിഴ് സിനിമയിൽ തുടക്കത്തിൽ കോമഡി വേഷങ്ങളിൽ മാത്രം അഭിനയിച്ച്, ഈയിടെ റിലീസായ   'വിടുതലൈ', 'കൊട്ടുക്കാളി', 'ഗരുഡൻ', 'മാമൻ' എന്നീ ചിത്രങ്ങൾ മുഖേന  ഒരു മുൻനിര നായക  നടനായി ഉയർന്നുവന്നിരിക്കുന്ന സൂരിയാണത്രെ ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്.  'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ലോഗേഷ് കനഗരാജ്, ലിജോ ജോസ് പെല്ലിശ്ശേരി, സൂരി എന്നിവർ ആദ്യമായി ഒന്നിച്ചൊരുക്കുന്ന ഈ ചിത്രം വ്യത്യസ്ത ചിത്രമായിരിക്കും എന്ന് പ്രതീക്ഷിക്കാം! ഈ ചിത്രം തമിഴ്, മലയാളം എന്നീ രണ്ടു ഭാഷകളിൽ ഒരുങ്ങുമെന്നും പറയപ്പെടുന്നുണ്ട്.

Tags
lijo jose pellissery Lokesh Kanagaraj