Wednesday, 24 June 2026 | 12:54 AM

Latest

വിജയ്‌സേതുപതി​ക്കും, തബുവിനുമൊപ്പം ഈ പ്രശസ്ത ബോളിവുഡ് നടിയും...

05 May 2026 12:30 PM
വിജയ്‌സേതുപതി​ക്കും, തബുവിനുമൊപ്പം ഈ പ്രശസ്ത ബോളിവുഡ് നടിയും...

മിഴ് സിനിമയിലെ സൂപ്പർതാരമായ വിജയ്‌സേതുപതിയെ നായകനാക്കി തെലുങ്ക് സിനിമയിലെ പ്രശസ്ത  സംവിധായകനായ പുരി ജഗന്നാഥ് ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്നും, ഈ ചിത്രത്തിൽ വിജയ്സേതുപതിക്കൊപ്പം പ്രശസ്ത ബോളിവുഡ് താരമായ തബു ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനിരിക്കുകയാണ് എന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു.

 പുരി ജഗന്നാഥും, നടി ചാർമി കൗറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട മറ്റൊരു വേഷം ചെയ്യാൻ ബോളിവുഡിലെ മറ്റൊരു പ്രശസ്ത നടിയായ രാധിക ആപ്‌തെയും കരാറിൽ ഒപ്പുവെച്ചു എന്നുള്ള റിപ്പോർട്ടും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

തമിഴിൽ കാർത്തി നായകനായി അഭിനയിച്ച 'ആൾ ഇൻ ആൾ അഴകുരാജ', രജനികാന്ത് നായകനായ 'കബാലി' എന്നീ ചിത്രങ്ങളിൽ രാധിക ആപ്‌തെ ഇതിന് മുൻപ് അഭിനയിച്ചിട്ടുണ്ട്. അതുപോലെ വിജയ് സേതുപതി നായകനായ ഹിന്ദി ചിത്രമായ 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലും രാധിക ആപ്‌തെ ഒരു അതിഥി വേഷം ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്.

അതുപോലെ തബു തമിഴിൽ പുറത്തുവന്ന 'കാതൽ ദേശം', 'കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ' തുടങ്ങിയ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടനെ തുടങ്ങുമെന്നാണ് റിപ്പോർട്ട്.

Tags
Radhika Apte Tabu Vijay Sethupathi Puri Jagannadh