ജൂൺ മാസം റിലീസിനൊരുങ്ങുന്ന രജനികാന്തിന്റെ 'ജയിലർ-2'
തമിഴിൽ നെൽസൺ, രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങി പുറത്തുവന്നു വമ്പൻ വിജയമായ ചിത്രമാണ് 'ജയിലർ'. ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഇപ്പോൾ ഇതിന്റെ രണ്ടാം ഭാഗം ഒരുങ്ങി വരികയാണ്. രണ്ടാം ഭാഗത്തിൽ രജിനികാന്തിനൊപ്പം എസ്.ജെ.സൂര്യ, ബോളിവുഡ് താരം മിഥുൻ ചക്രവർത്തി, മോഹൻലാൽ, വിജയ് സേതുപതി, ശിവരാജ്‌കുമാർ, അന്ന രാജൻ തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. ഈ വർഷം ഓഗസ്റ്റ് 12-ന് ഈ ചിത്രത്തിൻ്റെ റിലീസ് തീയതി നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു. എന്നാൽ 'ജയിലർ-2' വിൻ്റെ ജോലികൾ നേരത്തെ തന്നെ പൂർത്തിയാകുമെന്നതിനാൽ, ജൂണിൽ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനമെടുത്തിട്ടുണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇങ്ങിനെ മുൻകൂട്ടി ചിത്രം റിലീസ് ചെയ്യാൻ മറ്റൊരു കാരണവും പറയപെടുന്നുണ്ട്.
'ജയിലർ-2'ന് ശേഷം നെൽസൺ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ്. കമൽഹാസന്റെ കാൾ ഷീറ്റ് അനുസരിച്ച് ജൂൺ മാസത്തിന് ശേഷം ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങണമത്രേ! അതിനാലാണ് 'ജയിലർ-2' മുൻകൂട്ടി റിലീസ് ചെയ്യുന്നത് എന്നും പറയപ്പെടുന്നുണ്ട്.