Wednesday, 24 June 2026 | 03:28 AM

Latest

അറ്റ്‌ലിയും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയും...

05 May 2026 12:30 PM
അറ്റ്‌ലിയും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയും...

 
സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകി വരുന്ന തമിഴ് സംവിധായകനായ അറ്റ്‌ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അല്ലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. 

ഏറെ പ്രതീക്ഷകളോടുകൂടി  ഒരുങ്ങി വരുന്ന ഈ ചിത്രത്തിൽ നായകിയായി അഭിനയിക്കുന്നത് പ്രശസ്ത ബോളിവുഡ് താരം  ദീപിക പദുക്കോണെയാണെന്നുള്ള വിവരം മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള ഒരു കഥാപാത്രം അവതരിപ്പിക്കാൻ  തെന്നിന്ത്യൻ താരമായ രശ്മിക മന്ദാനയെ കരാർ ചെയ്തിട്ടുണ്ടെന്നുള്ള  വിവരവും പുറത്തുവന്നിട്ടുണ്ട്.

 നെഗറ്റീവായതും, വെല്ലുവിളി നിറഞ്ഞതുമായ ഒരു വേഷമാണത്രെ രാഷ്‌മികാ അവതരിപ്പിക്കുന്നത്. അല്ലു അർജുൻ തന്നെയാണത്രെ ഈ വേഷത്തിനായി താരത്തിനെ ശുപാർശ ചെയ്തതെന്നുള്ള റിപ്പോർട്ടുകളുമുണ്ട്.

Tags
rashmika mandanna Atlee allu arjun