Monday, 13 July 2026 | 10:12 AM

Latest

സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം പൂനയിൽ പുരോഗമിക്കുന്നു .

ജി കൃഷ്ണൻ 05 May 2026 12:30 PM
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം പൂനയിൽ പുരോഗമിക്കുന്നു .

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുകയും സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുകയും ചെയ്യുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ പൂനെയിൽ പുരോഗമിക്കുന്നു.

എറണാകുളം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനുശേഷമാണ് രണ്ടാംഘട്ട ചിത്രീകരണത്തിനായി യൂണിറ്റ് പൂനയിൽ എത്തിയത്. ഏപ്രിൽ പത്താം തീയതി മോഹൻലാൽ പൂനയിലെ സെറ്റിൽ ജോയിൻ ചെയ്തിരുന്നു. .ലാലു അലക്സ്, മാളവിക മോഹൻ, സംഗീത് തുടങ്ങിയവരെല്ലാം പൂനയിലെ ചിത്രീകരണത്തിൽ പങ്കെടുക്കും. നാളെ മുതൽ (ഏപ്രിൽ 20) ഈ സെറ്റ് കൂടുതൽ സജീവമാകും. ഏകദേശം ഇരുപത്തിയേഴാം തീയതിയോടുകൂടി പൂനയിലെ ചിത്രീകരണം അവസാനിക്കും. വീണ്ടും എറണാകുളത്തേക്ക് ലൊക്കേഷൻ ഷിഫ്റ്റ് ചെയ്യും. രണ്ടാഴ്ചത്തെ ഷൂട്ടിംഗ് കൂടി കഴിഞ്ഞാൽ ഹൃദയപൂർവ്വം പൂർത്തിയാകും. ക്ലൗഡ് കിച്ചൻ നടത്തുന്ന സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ക്ലൗഡ് കിച്ചണുമായി ബന്ധപ്പെട്ട ഏതാനും രംഗങ്ങളും ആർമിയുടെ പശ്ചാത്തലവും ആണ് ഇപ്പോൾ പൂനെയിൽ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത് .സിദ്ദിഖ്, ജനാർദ്ദനൻ ,സംഗീത, സബിത ആനന്ദ് തുടങ്ങിയവരും അഭിനയരംഗത്ത് ഉണ്ട് .കഥ - അഖിൽ സത്യൻ ,തിരക്കഥ - സംഭാഷണം -സോനു ടി പി , ഛായാഗ്രഹണം - അനു മൂത്തേടത്ത്, ഗാനങ്ങൾ - മനു മഞ്ജിത്  ,സംഗീതം -ജസ്റ്റിൻ പ്രഭാകർ ,എഡിറ്റിംഗ് - രാജഗോപാൽ ,മേക്കപ്പ്- പാണ്ഡ്യൻ ,കോസ്റ്റ്യൂംസ് -സമീറാ സനീഷ് ,കലാ സംവിധാനം -പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അനൂപ് സത്യൻ, പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ് ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ - ആദർശ് ,സ്റ്റിൽസ് - അമൽ സി. സദർ .
വരുന്ന ഓണക്കാലത്താണ് ഹൃദയപൂർവ്വം സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.