Wednesday, 24 June 2026 | 03:29 AM

Latest

ദുൽഖർ സൽമാനൊപ്പം ആദ്യമായി ശ്രുതിഹാസൻ...

05 May 2026 12:30 PM
ദുൽഖർ സൽമാനൊപ്പം  ആദ്യമായി ശ്രുതിഹാസൻ...

 

'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രങ്ങളാണ്   'കാന്ത', 'ആകാസംലോ ഒക്ക താര' എന്നിവ. ഇതിൽ പവൻ സത്യനേനി സംവിധാനം ചെയ്തുവരുന്ന 'ആകാസംലോ ഒക്ക താര'യിൽ പുതുമുഖ നടി സാത്വിക വീരവള്ളിയാണ് ദുൽഖർ സൽമാനൊപ്പം  നായികയായി എത്തുന്നത്.

ഗീത ആർട്‌സും, സോപ്‌ന സിനിമാസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജി.വി.പ്രകാശ് ആണ് സംഗീതം നൽകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ  ടീസർ വീഡിയോയ്ക്ക് ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചു.

ഈ സാഹചര്യത്തിലാണ്   ഈ സിനിമയിൽ ദുൽഖർ സൽമാനൊപ്പം ശ്രുതി ഹാസനും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.  ശ്രുതി ഹാസൻ  തന്നെയാണ് ഇക്കാര്യം   വെളിപ്പെടുത്തിയിരിക്കുന്നത് ദുൽഖർ സൽമാനും,  ശ്രുതി ഹാസനും ഒരുമിച്ച് അഭിനയിക്കുന്നത് ഇതാദ്യമാണെന്നത് ശ്രദ്ധേയമാണ്. തെലുങ്കിന് പുറമെ ഈ ചിത്രം തമിഴിലും, മലയാളത്തിലും പുറത്തിറങ്ങുമെന്നുള്ള റിപ്പോർട്ടും ഉണ്ട്.

Tags
Dulquar Salman Sruthi Haasan