Wednesday, 24 June 2026 | 02:14 AM

Latest

ഒരു ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുന്ന സിംബു...

05 May 2026 12:30 PM
ഒരു ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുന്ന സിംബു...

 

ഇന്നലെ നടൻ സിംമ്പുവിന്റെ 42-ാം ജന്മദിനമായിരുന്നു. നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ സിംമ്പു 40 വർഷത്തിലേറെയായി അഭിനയരംഗത്ത് പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ്.  എന്നിരുന്നാലും, കഴിഞ്ഞ 5 വർഷമായി അദ്ദേഹത്തിന് ഒരു ഹിറ്റ് ചിത്രം പോലും ഉണ്ടായിട്ടില്ല.

'മാനാട് ' എന്ന ചിത്രത്തിന് ശേഷം സിംബു അഭിനയിച്ച 'വെന്തു തനിന്തത് കാട്', 'പത്തു തല', 'തഗ് ലൈഫ് ' എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു. ഇപ്പോൾ വെട്രി മാരൻ സംവിധാനം ചെയ്യുന്ന 'അരസൻ' എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. അടുത്തതായി, അശ്വത് മാരിമുത്തു, ദേസിംഗു പെരിയസാമി, 'പാർക്കിംഗ്' എന്ന ചിത്രം സംവിധാനം ചെയ്ത ബാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളിൽ  അഭിനയിക്കുമെന്നാണ് റിപ്പോർട്ട്.

ഈ സിനിമകളിൽ ഏതെങ്കിലും ഈ വർഷം റിലീസ് ചെയ്യുമോ എന്നത് സംശയമാണ്. 'അരസ'ന്റെ ചിത്രീകരണം നടന്നു വരികയാണ്.എന്നാൽ മറ്റ് സിനിമകൾ ഇനിയും ആരംഭിച്ചിട്ടുമില്ല.   ഇങ്ങിനെയുള്ള സാഹചര്യത്തിൽ സിംബു ഒരു ഹിറ്റിനു വേണ്ടി ഇനിയും കുറെ കാലം കാത്തിരിക്കണം.  അതേ സമയം സിംബു ഒരു സിനിമ നിർമ്മിച്ചു,  സംവിധാനം ചെയ്യാനും പദ്ധതി യിട്ടുണ്ട്.

Tags
Silambarasan TR