Wednesday, 24 June 2026 | 10:54 PM

Latest

സുധ കൊങ്കരയുടെ അടുത്ത ചിത്രത്തിൽ നായകന്‍ സിംമ്പു...

05 May 2026 12:30 PM
സുധ കൊങ്കരയുടെ അടുത്ത ചിത്രത്തിൽ നായകന്‍ സിംമ്പു...

'ഇറുതിചുട്ര്', 'ശൂരറൈ പോട്രു' എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ പ്രശസ്തയായ സംവിധായികയാണ് സുധ കൊങ്കര. ഇപ്പോൾ ശിവകാർത്തികേയൻ നായകനാകുന്ന 'പരാശക്തി' എന്ന  ചിത്രമാണ് സുധ കൊങ്കര സംവിധാനം ചെയ്തു വരുന്നത്.

ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം  രവി മോഹൻ (ജയം രവി), ശ്രീലീല, അഥർവ്വ എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1965 കാലഘട്ടത്തിൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി ഭാഷ  അടിച്ചേൽപ്പിക്കലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. നിലവിൽ ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.  സുധ കൊങ്കര അടുത്തതായി  സിംമ്പു നായകനാകുന്ന ചിത്രമാണ് സംവിധാനം ചെയ്യാനിരിക്കുന്നത്. 

പ്രശസ്തമായ  'വേട്ടൈ നായ്’ എന്ന നോവലിനെ ആസ്പതമാക്കിയാണത്രെ സുന്ദ കൊങ്കര ഈ ചിത്രം ഒരുക്കുന്നത്. ഇത് സംബന്ധമായി സിംമ്പുവുമായി  തുടർന്ന് ചർച്ചകൾ നടന്നെന്നും, ചിത്രം ചെയ്യാന്‍ ധാരണയായി എന്നാണ് റിപ്പോർട്ട്.

നിലവിൽ, സിംമ്പു അഭിനയിച്ച് റിലീസാകാനിരിക്കുന്ന ചിത്രം  മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന 'തഗ് ലൈഫ്' ആണ്. ഈ ചിത്രത്തിന് ശേഷം സിംമ്പു രണ്ടു ചിത്രങ്ങളിൽ അഭിനയിക്കാൻ കരാറിൽ ഒപ്പിട്ടുണ്ട്. ഈ ചിത്രങ്ങൾ പൂർത്തിയാക്കിയതിനുശേഷം  സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണത്രെ സിംമ്പു തീരുമാനിച്ചിരിക്കുന്നത്.

Tags
Silambarasan TR Sudha Kongara Prasad