Wednesday, 24 June 2026 | 03:31 AM

Latest

ശിവകാർത്തികേയൻ വീണ്ടും ഗ്രാമീണ കഥയിൽ...

05 May 2026 12:30 PM
ശിവകാർത്തികേയൻ വീണ്ടും ഗ്രാമീണ കഥയിൽ...

 

തമിഴ് സിനിമയിലെ  നായകന്മാരിൽ ഒരാളായ ശിവകാർത്തികേയൻ അഭിനയിച്ച് ഈയിടെ റിലീസായ  'പരാശക്തി' എന്ന ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. അടുത്തതായി ശിവകാർത്തികേയൻ  'തായ് കിഴവി' എന്ന ചിത്രം സംവിധാനം ചെയ്ത  ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. 

ശിവകാർത്തികേയൻ തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് 'തായ് കിഴവി'. ഇതിൽ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്.  അടുത്ത് തന്നെ ഈ ചിത്രം റിലീസാകാനിരിക്കുകയാണ്. ഈ ചിത്രത്തിനെ തുടർന്ന് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന, ശിവകാർത്തികേയൻ നായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' ആണ്. 

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണത്രെ ഇത്. 'നമ്മ വീട്ടുപിള്ളൈ' എന്ന ചിത്രത്തിന് ശേഷം ഒരു ചെറിയ  ഇടവേളയ്ക്ക് ശേഷം, ശിവകാർത്തികേയൻ വീണ്ടും ഗ്രാമീണ പ്രമേയമുള്ള കഥയിൽ നായകനാകുകയാണ്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 17-ന് ശിവകാർത്തികേയന്റെ 41-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രൊമോ വീഡിയോയായി  പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. 

നിലവിൽ, ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യാൻ പ്രശസ്ത മലയാള നടനായ ദിലീപുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തിവരികയാണെന്നുള്ള ഒരു ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

Tags
sivakarthikeyan