Tuesday, 23 June 2026 | 11:48 PM

Latest

സ്റ്റിൽജു അർജുൻ മലയാള സിനിമയിൽ ശ്രദ്ധേയനാകുന്ന സംഗീത സംവിധായകൻ

ജി കൃഷ്ണൻ 05 May 2026 12:30 PM
സ്റ്റിൽജു അർജുൻ 
മലയാള സിനിമയിൽ ശ്രദ്ധേയനാകുന്ന സംഗീത സംവിധായകൻ


മലയാളത്തിൽ നിയോഗം, വാമനപുരി, ഹോളി ഫാദർ, ദയാഭാരതി തുടങ്ങി നിരവധി സിനിമകൾക്കു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള സ്റ്റിൽജു അർജുൻ ഇപ്പോൾ ഒരേസമയം 2 സിനിമകളുടെയും കൂടി പണിപ്പുരയിലാണ്. എപ്പോഴും, ശുക്രൻ എന്നീ ചിത്രങ്ങളാണ് അവ.

'ദേവഗീതങ്ങൾ' എന്ന സംഗീത ആൽബത്തിന് ഈണം നൽകിക്കൊണ്ട് കഴിഞ്ഞ കാൽ നൂറ്റാണ്ടായി സംഗീത സപരിയിൽ  തുടരുന്ന സ്റ്റിൽജു അർജുൻ ഈ കാലയളവിൽ കേരളത്തിലും ബോളിവുഡിലെ പിന്നണി ഗായകരായ പത്മശ്രീ ഹരിഹരൻ, പത്മശ്രീ കെ.എസ്. ചിത്ര, ശങ്കർ മഹാദേവൻ, മനോ, വിജയ് യേശുദാസ,് എം.ജി. ശ്രീകുമാർ, പി. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, സുജാത, ഡോ : വൈക്കം വിജയലക്ഷ്മി തുടങ്ങി പ്രശസ്തരായ നിരവധി ഗായകർക്കു വേണ്ടി പാട്ടുകളുടെ ഈണം നിർവഹിച്ചിട്ടുണ്ട്. 
പ്രശസ്ത പാട്ടെഴുത്തുകാരായ വയലാർ ശരത് ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ , പ്രഭാവർമ്മ, ശിവദാസ് ഇരവിമംഗലം, ഫാറൂഖ് അഹമ്മദാലി തുടങ്ങിയവരുടെ വരികൾക്ക് വേണ്ടിയാണ് സ്റ്റിൽജു ഹൃദ്യമായ സംഗീതം നൽകിയിട്ടുള്ളത്. 

പ്രശസ്തരായ സംഗീത വിദ്വാന്മാരുടെ ശിക്ഷണത്തിലൂടെ സംഗീത പഠനം നടത്തിയിട്ടുള്ള സ്റ്റിൽജു മദ്രാസ് മ്യൂസിക് അക്കാദമിയിൽ നിന്നും സംഗീതത്തിൽ ബിരുദം നേടിയിട്ടുണ്ട്. പത്താം വയസ്സിൽ ഗുരു ചെമ്പൈയുടെ ശിഷ്യനായ വെൺമണി ശിവറാമിന്റെ കീഴിലാണ് സംഗീത പഠനം ആരംഭിച്ചത്. സംഗീതരത്‌നം ഡോ : കാഞ്ഞങ്ങാട് രാമചന്ദ്രൻ, കൈതപ്രം വിശ്വനാഥൻ എന്നിവരോടൊപ്പമായിരുന്നു സംഗീതത്തിൽ ഉപരിപഠനം.
കാൽ നൂറ്റാണ്ടു കാലത്തെ സംഗീത യാത്രയ്ക്കു ഇദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണ് 2024 ജെ.സി. ഡാനിയൽ അവാർഡ്. 
സ്റ്റിൽജു ജനിച്ചതും വളർന്നതും തൊടുപുഴയിലാണ്. അകാരണം കൊണ്ടുതന്നെ ഇടുക്കി ജില്ലയുടെ പ്രഥമ മലയാള ചലച്ചിത്ര സംഗീത സംവിധായകനാണ് താനെന്ന് സ്റ്റിൽജു അവകാശപ്പെടുകയും അതിൽ അഭിമാനമുണ്ടെന്ന് പറയുകയും ചെയ്യുന്നു.
 പുതിയ സിനിമകളിലൂടെ സ്റ്റിൽജു സംഗീത സംവിധാന രംഗത്ത് പുതിയ പാട്ടുകൾ സംഗീത പ്രേമികൾക്കായി സംഭാവന ചെയ്യുന്ന കാലം ഏറെ വിദൂരത്തിലല്ല.