Tuesday, 23 June 2026 | 10:43 PM

Latest

റെട്രോയുടെ ലാഭത്തിൽ നിന്ന് 10 കോടി അഗരം ഫൗണ്ടേഷന് നൽകി സൂര്യ

05 May 2026 12:30 PM
റെട്രോയുടെ ലാഭത്തിൽ നിന്ന് 10 കോടി അഗരം ഫൗണ്ടേഷന് നൽകി സൂര്യ

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സൂര്യ ചിത്രമാണ് റെട്രോ. റിലീസിന് പിന്നാലെ തിയേറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും സിനിമ പരാജയമല്ല. ഇപ്പോഴിതാ, റെട്രോയുടെ ലാഭത്തിൽ നിന്ന് ഒരു വിഹിതം ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന് കെെമാറി നടൻ സൂര്യ.

സൂര്യയുടെ കൂടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് അഗരം ഫൗണ്ടേഷന്‍. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം നല്‍കുന്നതിനായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

Tags
Retro Suriya agaram foundation