Latest
94-ാം വയസ്സിൽ തന്റെ 61-ാമത്തെ ചിത്രം പ്രഖ്യാപിച്ച സംവിധായകൻ...
05 May 2026 12:30 PM
തമിഴിൽ 'അപൂർവ സഹോദരർകൾ', 'പേസും പടം' ' ലിറ്റിൽ ജോൺ', 'രാജ പാർവൈ', 'മൈക്കൽ മദന കാമരാജൻ' തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് സിംഗീതം ശ്രീനിവാസ റാവു. അദ്ദേഹത്തിന് ഇപ്പോൾ 94 വയസ്സായി. ഈ സാഹചര്യത്തിലാണ് അദ്ദേഹം അടുത്ത് ഒരു സിനിമ സംവിധാനം ചെയ്യുന്നത് കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിംഗീതം ശ്രീനിവാസറാവു സംവിധാനം ചെയ്യുന്ന 61-മത്തെ ചിത്രമാണ് ഇത്.
തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയാണ് 'വൈജയന്തി മൂവീസ് ' ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദേവി ശ്രീ പ്രശാന്ത് ആണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്. 'കൽക്കി 2898 എ.ഡി.' 'മഹാനദി' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നാഗ് അശ്വിൻ ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ സൂപ്പർവൈസറായി പ്രവർത്തിക്കുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ സിനിമയുടെ പേര് ഉടൻ പ്രഖ്യാപിക്കുമത്രേ!