Wednesday, 24 June 2026 | 02:09 AM

Latest

പ്രതീപ് രംഗനാഥൻ നായകനായ 'ഡ്രാഗൺ'-ന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നു...

05 May 2026 12:30 PM

പ്രതീപ് രംഗനാഥൻ നായകനായ 'ഡ്രാഗൺ'-ന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നു...

തമിഴിൽ 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡൂഡ്' എന്നിങ്ങനെ  അടുത്തടുത്ത് മൂന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ നായക നടനാണ് പ്രതീപ് രംഗനാഥൻ. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ മൂന്ന് ചിത്രങ്ങളും 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. അതിലും അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ‘ഡ്രാഗൺ’ വമ്പൻ വിജയമായിരുന്നു.

ഈ ചിത്രം റിലീസായി ഒരു വർഷം തികയുന്ന സാഹചര്യത്തിൽ, പ്രദീപ് രംഗനാഥൻ ‘ഡ്രാഗൺ-2’ എന്ന ചിത്രത്തെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്.  തന്റെ എക്സ്-സൈറ്റ് പോസ്റ്റിലാണ് രണ്ട് ഡ്രാഗൺ ചിത്രങ്ങളുടെ ഒരു ഫോട്ടോ പങ്കുവെച്ച് 'ഡ്രാഗൺ' രണ്ടാം ഭാഗം ഒരുങ്ങും എന്നുള്ള വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

'എ.ജി.എസ്. എന്റർടൈൻമെന്റ്' എന്ന ബാനർ നിർമ്മിച്ച ഈ ചിത്രത്തിൽ കയാദു ലോഹർ, അനുപമ പരമേശ്വരൻ, സംവിധായകരായ കെ.എസ്.രവികുമാർ, മിഷ്കിൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ രണ്ടാം ഭാഗ ചിത്രങ്ങൾ ഒരുങ്ങി വരുന്ന സീസൺ ആണല്ലോ! 'ഡ്രാഗൺ' രണ്ടാം മുതൽ ഭാഗത്തെ പോലെ വൻ വിജയമാകുമോ എന്നറിയുവാൻ കുറച്ചു കാലം കാത്തിരിക്കാം!

Tags
dragon kayadu lohar pradeep ranganathan Anupama Parameswaran