Saturday, 15 August 2026 | 12:05 PM

Latest

നീണ്ട നാൾ പിണക്കത്തിന് ശേഷം തൃഷയും, നയൻതാരയും ഒന്നിച്ചു...

05 May 2026 12:30 PM
നീണ്ട നാൾ പിണക്കത്തിന് ശേഷം തൃഷയും, നയൻതാരയും ഒന്നിച്ചു...

 

മിഴ് സിനിമാരംഗത്തെ പ്രധാനപ്പെട്ട ഗോസിപ്പുകളില്‍ ഒന്നായിരുന്നു നയന്‍താരയും, തൃഷയും തമ്മിലുള്ള ശത്രുത!  ഇരുവരും തമ്മില്‍ നേരിട്ട് കണ്ടാല്‍ മുഖത്ത് നോക്കാത്തത്ര വിരോധമായിരുന്നു രണ്ടുപേർക്കുമിടയിൽ!  ഇതുകൊണ്ടാണ് ഇരുവരും ഒന്നിച്ചെത്തേണ്ട  ചിത്രമായിരുന്ന 'കാത്തുവാക്കുല  രണ്ടു കാതൽ' എന്ന ചിത്രത്തിൽ നിന്നും അവസാന നിമിഷത്തിൽ  തൃഷ പിന്‍മാറിയത്.

 വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പിന്നീട് ആ വേഷം ചെയ്തത് സമാന്തയായിരുന്നു. അങ്ങിനെ ഒരുപാട് വർഷങ്ങൾ പിണക്കത്തിലിരുന്ന  തൃഷയും, നയൻതാരയും ഇപ്പോൾ  ഒന്നിച്ചിരിക്കുകയാണ്. ഇത് സംബന്ധമായി  ഈയിടെ നയൻതാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച  ഒരു ചിത്രമാണ്  ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് വൈറലാക്കി കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ  .  

തൃഷയ്ക്കൊപ്പം സൂര്യാസ്തമയം ചിലവിടുന്ന നയൻതാരയെ കാണാം! രണ്ടുപേർക്കുമിടയിലുള്ള ശത്രുത ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ നയൻതാര ഒരു ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിൽ തൃഷയുമായി താനത്ര സുഖത്തിൽ അല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ തൃഷ ഇത് സംബന്ധപെട്ട ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാതെ മൗനം പാലിക്കുകയുമായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു പേരും ഒന്നിച്ചതിനാൽ രണ്ടു പേരുടെയും ആരാധകർ വളരെ സന്തോഷത്തിലാണ്. രണ്ടു പേരും ഒന്നിക്കുന്ന ഒരു ചിത്രം ഉണ്ടാകുമോ എന്ന ആകാംക്ഷയിലുമാണ്!

Tags
trisha krishnan Nayanthara