Latest
വയറിൽ ഇൻഫക്ഷൻ, സഹിക്കാൻ പറ്റാത്ത വേദന- പേർളി
05 May 2026 12:30 PM
വയറിലെ ഇൻഫക്ഷൻ മൂലം കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയാണെന്ന് നടിയും അവതാരകയുമായ Pearly Maaney വ്യക്തമാക്കി. രണ്ട് മൂന്ന് ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
കഴിഞ്ഞ ദിവസം കയ്യിൽ കനുലയോടെ ആശുപത്രി കിടക്കയിൽ കഴിയുന്ന വീഡിയോ പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വീഡിയോയിൽ മൂത്ത മകൾ നിലയേയും കാണാം. ഈ സ്റ്റോറി ശ്രദ്ധേയമായതോടെ പേളിയുടെ ഇൻബോക്സ് ആശംസകളും ആശങ്കകളും നിറഞ്ഞ സന്ദേശങ്ങളാൽ നിറഞ്ഞതായി താരം പറയുന്നു.
ഇപ്പോൾ ആരോഗ്യനിലയെക്കുറിച്ച് വിശദീകരിച്ച് പേളി തന്നെ രംഗത്തെത്തി. വയറിലെ ഇൻഫക്ഷനാണ് അസുഖകാരണമെന്നും, കഴിച്ച ഭക്ഷണത്തിൽ നിന്നാകാം ഇതുണ്ടായതെന്നും താരം വ്യക്തമാക്കി. വേദന അതീവ ഗുരുതരമായിരുന്നുവെന്നും, അതുകൊണ്ടാണ് ആശുപത്രിവാസം ആവശ്യമെന്ന നിലയിലേക്കെത്തിയതെന്നും പേളി പറഞ്ഞു.