ശങ്കറിന്റെ 'ഇന്ത്യൻ-3' ചിത്രത്തിന്റെ അപ്ഡേറ്റ്...
തമിഴ് സിനിമയിലെ ബ്രമ്മാൻഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ അവസാനമായി സംവിധാനം ചെയ്ത 'ഇന്ത്യൻ-2', 'ഗെയിം ചേഞ്ചർ' എന്നീ ചിത്രങ്ങൾ വലിയ പരാജയം ഏറ്റുവാങ്ങി. അതിനാൽ ഒരു വലിയ വിജയ ചിത്രം തരേണ്ട നിർബന്ധത്തിലുള്ള ശങ്കർ അടുത്ത് തന്റെ സ്വപ്‌ന ചിത്രമായ 'വേൾപാരി' സംവിധാനം ചെയ്യാനൊരുങ്ങി വരികയാണ്. ഏകദേശം 1000 കോടി ബഡ്ജറ്റിൽ ഒരുങ്ങാനിരിക്കുന്ന ചിത്രമാണ് ഇത് എന്നാണ് പറയപ്പെടുന്നത്.
ഇപ്പോൾ ഇതിനുള്ള മുൻ നിർമ്മാണ ജോലികളിൽ തിരക്കിട്ടു പ്രവർത്തിച്ചു വരികയാണ് ശങ്കർ. അതേ സമയം ശങ്കറിന്റെ സംവിധാനത്തിൽ 90 ശതമാനം ചിത്രീകരണം കഴിഞ്ഞ കമൽഹാസൻ നായകനായ 'ഇന്ത്യൻ-3' മുടങ്ങി കിടക്കുകയാണ്. ഈ ചിത്രം നിർമ്മിക്കുന്ന 'ലൈക്ക പ്രൊഡക്ഷൻസ്' സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി കിടക്കുന്നതിനാൽ 'ഇന്ത്യൻ-3'യുടെ ബാക്കിയുള്ള ചിത്രീകരണം എപ്പോൾ നടത്തും, ചിത്രം എപ്പോൾ റിലീസ് ചെയ്യും എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇങ്ങിനെയുള്ള സാഹചര്യത്തിൽ ശങ്കർ 'ഇന്ത്യൻ-3'യുടെ നിർമ്മാതാക്കളോട്, 'വേൾപാരി' ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് മൂന്ന് മാസത്തെ കാലാവകാശം തരാം എന്നും അതിനുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുഴുവനും പൂർത്തിയാക്കി തരാം എന്നും പറഞ്ഞിട്ടുണ്ടത്രെ! ഇതിന് 'ലൈക്ക പ്രൊഡക്ഷൻസ്' സമ്മതിക്കുകയാണെങ്കിൽ 'വേൾപാരി' ചിത്രത്തിന് മുൻപായി 'ഇന്ത്യൻ-3' ഒരുങ്ങുകയും, ചിത്രം പുറത്തുവരികയും ചെയ്യും.
എന്നാൽ ഈ കണ്ടീഷന് 'ലൈക്ക പ്രൊഡക്ഷൻസ്' ഒരുങ്ങാതെ വരികയാണെങ്കിൽ 'വേൾപാരി' ചിത്രം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ശങ്കർ 'ഇന്ത്യൻ-3'യിലേക്ക് വരികയുള്ളൂവത്രെ! ഇക്കാര്യത്തിൽ ശങ്കർ വളരെ വ്യക്തമായ തീരുമാനമാണ് എടുത്തിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തിൽ ലൈക്ക പ്രൊഡക്ഷൻസ് എന്ത് തീരുമാനമാണ് എടുക്കുന്നത് എന്നതിനനുസരിച്ചായിരിക്കും 'ഇന്ത്യൻ-3'യുടെ റിലീസ്!