Thursday, 25 June 2026 | 02:07 AM

Latest

രാഷ്ട്രീയതലത്തിലും ചർച്ചാ വിഷയമായ വിജയ്‌യുടെ 'ജനനായകൻ'

05 May 2026 12:30 PM
രാഷ്ട്രീയതലത്തിലും ചർച്ചാ വിഷയമായ വിജയ്‌യുടെ 'ജനനായകൻ'

 

ഈ മാസം (ജനുവരി) 9-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് വിജയ് നായകനായ 'ജനനായകൻ'. എന്നാൽ ഈ സിനിമ സെൻസർഷിപ്പ് പ്രശ്‌നങ്ങളും, കോടതി കേസുകളും കാരണം റിലീസ് ചെയ്യാൻ കഴിയാതെ മുടങ്ങി കിടക്കുകയാണ്. ഇപ്പോഴും നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഈ ചിത്രം  എപ്പോൾ റിലീസ് ചെയ്യുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

 'ജനനായകൻ' പ്രശ്നത്തെ പിന്തുണച്ച് സിനിമയിലുള്ള പലരും സംസാരിച്ചിട്ടുണ്ടെങ്കിലും, ചിത്രത്തിലെ നായകൻ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്റെ നായകനും, ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായ വിജയ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ശരിയാണോ? ചിത്രത്തിന്റെ റിലീസ് സംബന്ധമായുള്ള പ്രശ്നങ്ങൾ കുറിച്ച് സംസാരിക്കുന്നതിൽ എന്താണ് തെറ്റ് എന്നുള്ള ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അതേസമയം, കോളിവുഡിലെ ചുരുക്കം ചിലർ മാത്രമേ ജനനായകനെ പിന്തുണച്ച് സംസാരിച്ചിട്ടുള്ളൂ;  

മറ്റുള്ളവർ പ്രതികരിക്കാതെ മൗനം പാലിക്കാൻ കാരണം തങ്ങളുടെ ചില ചിത്രങ്ങൾക്ക് ഇതുപോലെയുള്ള പ്രശ്നങ്ങൾ വന്നപ്പോൾ വിജയ് പിന്തുണച്ചില്ല. അതുപോലെ ഞങ്ങൾ അഭിനയിക്കുന്ന  ചിത്രങ്ങൾ വിജയിക്കുമ്പോൾ വിജയ് ഒരു അഭിനന്ദനം പോലും അറിയിക്കാറുമില്ല. ഇങ്ങിനെയുള്ള സാഹചര്യത്തിൽ  ഞങ്ങൾ എന്തിനാണ് വിജയ്‌യുടെ സിനിമയെ പിന്തുണക്കുന്നത് എന്നാണ് പലരുടെയും വാദം!  

രാഷ്ട്രീയതലത്തിലും വിജയ്‌യുടെ മൗനം പരിഹസിക്കപ്പെട്ടും, ചർച്ചചെയ്യപ്പെട്ടും വരികയാണ്.    'ജനനായകൻ' വിഷയത്തിൽ വിജയ് പ്രതികരിക്കുകയാണെങ്കിൽ അത് തന്റെ രാഷ്ട്രീയ ജീവിതത്തിൽ   പ്രതിധ്വനിക്കുമെന്ന കാരണത്തിലാണ് വിജയ് മൗനം പാലിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അതേ സമയം ചിത്രത്തിന്റെ പ്രശ്നങ്ങൾ തീർന്നു എപ്പോൾ തിയേറ്ററുകളിലെത്തും എന്നുള്ള ആകാംക്ഷയിലുമാണ് വിജയ്‌യുടെ ആരാധകർ!

Tags
jananayagan ilaya thalapathy vijay Actor Vijay