Wednesday, 24 June 2026 | 02:10 AM

Latest

മണിരത്നത്തിന്റെ ചിത്രത്തിൽ വിജയ്സേതുപതിയും, സായ് പല്ലവിയും...

05 May 2026 12:30 PM
മണിരത്നത്തിന്റെ ചിത്രത്തിൽ വിജയ്സേതുപതിയും, സായ് പല്ലവിയും...

 

മണിരത്‌നം സംവിധാനം ചെയ്തു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമാണ്  'തഗ് ലൈഫ്'.  കമൽഹാസൻ, സിമ്പു, തൃഷ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. 

'തഗ് ലൈഫ്' ഒരു ആക്ഷൻ ചിത്രമായി ഒരുക്കിയ മണിരത്നം അടുത്ത്  യുവാക്കളെ ആസ്പദമാക്കിയുള്ള ഒരു പ്രണയകഥയാണ് സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള വാർത്തകൾ കോളിവുഡിൽ പുറത്തുവന്ന് അത് വൈറലാവുകയും ചെയ്തിരുന്നു. അതനുസരിച്ച്  'ചിയാൻ' വിക്രമിന്റെ മകൻ  ധ്രുവ് വിക്രമിനെ നായകനാക്കിയാണ് മണിരത്നം തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് എന്നും ഈ ചിത്രത്തിൽ രുക്മണി വസന്താണ് നായകിയായി അഭിനയിക്കുന്നത് എന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

എന്നാൽ ഇപ്പോൾ മണിരത്നത്തിന്റെ അടുത്ത ചിത്രത്തിൽ വിജയ്സേതുപതിയാണ് നായകനാകുന്നത് എന്നും ഈ ചിത്രത്തിൽ നായകിയായി അഭിനയിക്കുന്നത് സായ് പല്ലവിയാണെന്നുമുള്ള വാർത്തകളാണ് കോളിവുഡിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രം മണിരത്നത്തിന്റെ  സ്വന്ത ബാനറായ  'മദ്രാസ് ടാക്കീസും', സുബാഷ്‌കരന്റെ 'ലൈക്ക പ്രൊഡക്ഷസും ചേർന്നാണത്രെ നിർമ്മിക്കുന്നത്. സംഗീതം നൽകുന്നത് മണിരത്നത്തിന്റെ ആസ്ഥാന സംഗീത സംവിധായകനായ എ.ആർ.റഹ്മാനും! മെയ് മാസത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. 

ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന 'പോക്കറ്റ് നോവൽ' എന്ന ചിത്രം പൂർത്തിയാക്കിയ ശേഷം വിജയ് സേതുപതി മണിരത്നം സംവിധാനം ചെയ്യുന്ന ഈ  ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് പറയപ്പെടുന്നത്. സായ് പല്ലവി വിജയസേതുപതിക്കൊപ്പം അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്.

Tags
Vijay Sethupathi Sai Pallavi ​​Mani Ratnam