Tuesday, 23 June 2026 | 10:43 PM

Latest

വിവാഹ ദിനത്തിൽ മധുരയിൽ രാഷ്ട്രീയ സമ്മേളനം നടത്തുന്ന വിജയ്‌...

05 May 2026 12:30 PM
വിവാഹ ദിനത്തിൽ മധുരയിൽ രാഷ്ട്രീയ സമ്മേളനം നടത്തുന്ന വിജയ്‌...

 

സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ 'തമിഴ്‌നാട് വെട്രി കഴകം' പാർട്ടി അടുത്ത വർഷം വരാനിരിക്കുന്ന തമിഴ്നാട് നിയമ സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് വിജയ് ഇപ്പോൾ മുഴുവൻ നേരവും രാഷ്ട്രീയ പണികളിൽ ബിസിയായി പ്രവർത്തിച്ചുവരികയാണ്. വിഴുപ്പുരത്തിലുള്ള വിക്രവാണ്ടി എന്ന സ്ഥലത്തിൽ തന്റെ രാഷ്ട്രീയ പാർട്ടിയുടെ ആദ്യത്തെ സംസ്ഥാന സമ്മേളനം നടത്തിയ വിജയ് രണ്ടാമത്രെ സംസ്ഥാന സമ്മേളനം മധുരയിൽ വളരെ ബ്രമ്മാണ്ഡമായി നടത്താനിരിക്കുകയാണ്.

അടുത്ത മാസം (ഓഗസ്റ്റ്) 25-ന് നടക്കാനിരിക്കുന്ന ഈ സമ്മേളനത്തിനായുള്ള പൂജയും, തറക്കല്ലിടൽ ചടങ്ങും ഈയിടെ നടക്കുകയുണ്ടായി. ഓഗസ്റ്റ്-25 വിജയ്‌ക്ക് മറ്റൊരു പ്രത്യേക ദിവസം കൂടിയാണ്. അതായത് ഓഗസ്റ്റ് 25-നാണ് വിജയ്, സംഗീത വിവാഹം നടന്നത്. ഭാര്യ സംഗീതയുമായി കൈകോർത്ത ആ ദിവസമാണ്  വിജയ് തന്റെ രാഷ്ട്രീയപാർട്ടിയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.  .    

അഭിപ്രായവ്യത്യാസങ്ങൾ കാരണം വിജയും, ഭാര്യ സംഗീതയും ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഈയിടെ ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഇരുവരും എത്തിയതും വെവ്വേറെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.

Tags
ilaya thalapathy vijay Actor Vijay