പൊതു വേദിയിൽ ബോധരഹിതനായി വീണ് വിശാൽ
പൊതുവേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍. വില്ലുപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് നടന്‍ ബോധരഹിതനായി കുഴഞ്ഞുവീണത്. സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച് പോകവെയാണ് നടന്‍ വീണത്. ഉടന്‍ തന്നെ നടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തെന്നിന്ത്യൻ സിനിമയിൽ ഒരു സമയത്ത് തിളങ്ങി നിന്നിരുന്ന നായക നടനായിരുന്നു തമിഴ് താരം വിശാൽ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നല്ലൊരു വിജയം നടന്റെ കരിയറിൽ സംഭവിച്ചിട്ടില്ല. സഹതാരങ്ങളും സുഹൃത്തുക്കളുമായ ധനുഷും സിമ്പുവും ആര്യയുമെല്ലാം ഉയരങ്ങൾ കീഴടക്കുമ്പോൾ വിശാലിന്റെ സിനിമാ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല ഒരു കാലത്ത് ഫിറ്റ്നസുകൊണ്ട് അതിശയിപ്പിച്ചിരുന്ന താരം കൂടിയായിരുന്നു നടൻ. വിശാൽ ഇപ്പോൾ തുപ്പറിവാളൻ 2 ഒരുക്കുന്ന തിരക്കിലാണ്.
പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണെങ്കിലും ക്ഷണം ലഭിച്ച ചടങ്ങുകളിൽ പങ്കെടുക്കാൻ നടൻ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലാണ് കഴിഞ്ഞ ദിവസം ചിത്തിരൈ ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ കൂത്താണ്ടവർ ക്ഷേത്രത്തിൽ താരം എത്തിയത്.