Tuesday, 23 June 2026 | 11:48 PM

Latest

'തഗ് ലൈഫി'ന് ശേഷം മണിരത്നം ഒരുക്കുന്ന ചിത്രം?

05 May 2026 12:30 PM
'തഗ് ലൈഫി'ന് ശേഷം മണിരത്നം ഒരുക്കുന്ന ചിത്രം?

മിഴിൽ 36 വർഷങ്ങൾക്ക് ശേഷം, അതായത് 'നായകൻ' എന്ന ചിത്രത്തിന് ശേഷം  കമൽഹാസനും മണിരത്നവും ഒന്നിച്ചൊരുക്കിയിട്ടുള്ള ചിത്രമാണ് 'തക് ലൈഫ്'. ഇതിൽ കമൽഹാസനൊപ്പം സിംമ്പു, തൃഷ, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്യ എന്നിവരും  അഭിനയിച്ചിട്ടുണ്ട്. രണ്ടു ഭാഗങ്ങളായി പുറത്തുവന്നു സൂപ്പർഹിറ്റായ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രം ജൂൺ 5-ന് തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മെയ് 16-ന് ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് റിപ്പോർട്ട്. 

 'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം മണിരത്നം ഒരുക്കാനിരിക്കുന്ന ചിത്രം കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതനുസരിച്ച്  ഒരു പ്രണയ പ്രമേയത്തെ ആസ്പദമാക്കി പൂർണ്ണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഒരു ചിത്രം സംവിധാനം ചെയ്യാനാണത്രെ മണിരത്നം തീരുമാനിച്ചിരിക്കുന്നത്.  ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ . നടന്നു വരികയാണെന്നും, ഈ സിനിമ ഒരേ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് മണിരത്നം പദ്ധതിയിട്ടിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.

മണിരത്നം സംവിധാനം ചെയ്തു സൂപ്പർഹിറ്റായ  'ഗീതാഞ്ജലി', 'അലൈ പായുതേ, 'ഓ കാതൽ കണ്മണി' തുടങ്ങിയ ചിത്രങ്ങളെ പോലെ സമകാലിക പ്രണയ പ്രമേയത്തെ മനസ്സിൽ വെച്ചുകൊണ്ടാണത്രെ മണിരത്നം ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ഈ ചിത്രത്തിനും എ.ആർ.റഹ്‌മാൻ തന്നെയാണത്രെ സംഗീതം നൽകുന്നത്. അടുത്ത് തന്നെ ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.

Tags
mani ratnam Thug Life