Tuesday, 23 June 2026 | 08:03 PM

Interviews

അച്ഛന്‍റെ ഛായയാണ് എനിക്ക്. അനുജത്തിക്ക് അമ്മയുടെ ഛായയും... സ്വഭാവവും ഏതാണ്ട് അങ്ങനെതന്നെയാണ്... -ശ്രുതിഹാസന്

Admin 19 June 2026 07:14 AM
അച്ഛന്‍റെ ഛായയാണ് എനിക്ക്. അനുജത്തിക്ക് അമ്മയുടെ ഛായയും... സ്വഭാവവും ഏതാണ്ട് അങ്ങനെതന്നെയാണ്... -ശ്രുതിഹാസന്

Highlights

സിനിമയില്‍ ബഹുമുഖപ്രതിഭയാണ് കമലഹാസന്‍റെ പുത്രി ശ്രുതിഹാസന്‍. നടി, ഗായിക, സംഗീതജ്ഞ എന്നിങ്ങനെ അപരിമിതമായ കഴിവുകളുടെ ഉടമ. ശ്രുതി തന്നെക്കുറിച്ചും തന്‍റെ അനുഭവങ്ങളെക്കുറിച്ചും പറയുന്നു...

 

ച്ഛന്‍റെ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ഞാന്‍ രജനികാന്ത് അങ്കിളിന്‍റെ സിനിമ(കൂലി)യില്‍ അഭിനയിച്ചത് മഹാഭാഗ്യമായി കരുതുന്നു. അത് വളരെ എക്സൈറ്റിങ്ങായ അനുഭവമായിരുന്നു.

. അച്ഛന്‍റെ ഛായയാണ് എനിക്ക്. അനുജത്തിക്ക് അമ്മയുടെ ഛായയും... സ്വഭാവവും ഏതാണ്ട് അങ്ങനെതന്നെയാണ്.

. ഞാന്‍ സ്വയം സമ്പാദിക്കുവാന്‍ തുടങ്ങിയതിനുശേഷം അച്ഛന്‍റെ കയ്യില്‍ നിന്നും ഒരു പൈസാപോലും പ്രതീക്ഷിക്കാറില്ല. ചിലപ്പോള്‍ ഋങക കെട്ടാന്‍ പൈസ ഇല്ലാതെ വിഷമിച്ചിട്ടുണ്ട്. ആ സമയത്ത് പോലും അച്ഛനോട് ചോദിച്ചിട്ടില്ല.

. ഞാനും അനുജത്തിയും നല്ല ഫ്രണ്ട്സാണ്. ആകാശത്തിന് ചുവട്ടിലുള്ള എല്ലാ വിഷയങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഒടുവില്‍ അവരവരുടെ ഇഷ്ടപ്രകാരമേ തീരുമാനമെടുക്കൂ. അവളെപ്പോലെ എനിക്ക് സത്യസന്ധമായിട്ടിരിക്കാനും എന്തും തുറന്നുപറയാനും കഴിയില്ല.

. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ വേളയില്‍ അനുഭവിച്ച വിഷമങ്ങളാണ് എനിക്ക് ജീവിതം എന്താണെന്ന് പഠിപ്പിച്ചുതന്നത്.

. ഇപ്പോള്‍ മുംബൈയില്‍ സ്വന്തം ഫ്ളാറ്റിലാണ് ഞാന്‍ ജീവിക്കുന്നത്. അമ്മയ്ക്കൊപ്പം വാടകവീട്ടില്‍ കഴിയുമ്പോള്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ടില്‍ പോയിട്ടുവന്ന ഭൂതകാലം മറക്കാനാവില്ല.

. അഭിനയത്തേക്കാള്‍ പാട്ടും സംഗീതവുമായിരുന്നു എനിക്കിഷ്ടം. എന്നാല്‍ അഭിനയമാണ് ഈ രണ്ടിനേയും കുറിച്ചുള്ള എന്‍റെ സ്വപ്നങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത്.

. അച്ഛനെപ്പോലെ എനിക്കും ദൈവവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ ജീവിതത്തില്‍ നമ്മള്‍ വിചാരിച്ചതിന് വിരുദ്ധമായ കാര്യങ്ങള്‍ നടന്നപ്പോള്‍ എല്ലാം നമ്മുടെ നന്മയ്ക്കായി നടന്നതാണ് എന്ന് പില്‍ക്കാലത്ത് മനസ്സിലായപ്പോള്‍ ദൈവവിശ്വാസം താനേ ഉണ്ടായി.
 

Tags
Shruti haasan Kamal haasan