Tuesday, 23 June 2026 | 08:05 PM

Interviews

വോക്കല്‍ ഹാര്‍മണി, ഇമോഷന്‍ കണ്‍ട്രോള്‍, ആസ്വാദനം - സേബ ടോമി

അപ്പൂസ് കെ.എസ് 05 May 2026 12:30 PM
വോക്കല്‍ ഹാര്‍മണി, ഇമോഷന്‍ കണ്‍ട്രോള്‍, ആസ്വാദനം - സേബ ടോമി

 


ഹൃദ്യമായ ആലാപനശൈലിയിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന സേബ ടോമി 'നാന'യ്ക്കൊപ്പം

എങ്ങനെയാണ് കൊക്ക മൂവിയിലേക്ക് വരുന്നത്?

ഞാന്‍ ജേക്ക്സ് ചേട്ടനോടൊപ്പം ഇതിനുമുമ്പും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്‍ക്കി, ഗരുഡന്‍, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ഇപ്പോള്‍ ലോക. ജേക്ക്സ് ബിജോയ് എന്നെ രണ്ടുമാസം മുമ്പ് ഈ പാട്ടിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.  കുറച്ച് കഴിഞ്ഞ് സംവിധായകന്‍ ഡൊമിനിക് അരുണ്‍ ചന്ദ്രയുടെ കഥാപാത്രത്തെ കുറിച്ച് വിശദമായി പറഞ്ഞുതന്നു. ചന്ദ്ര രാത്രിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഉള്ള അവളുടെ ഒറ്റപ്പെടലും ആത്മസംവാദവുമാണ് ഈ പാട്ടിലൂടെ അടയാളപ്പെടുത്തേണ്ടതെന്ന് പറഞ്ഞു. കൂടാതെ വരികള്‍ എഴുതാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യവും എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പാട്ട് ഇത്രയൊക്കെ ആത്മാര്‍ത്ഥമായതും വ്യക്തിത്വമുള്ളതുമായിരുന്നത്. പാട്ട് ഫൈനല്‍ മിക്സിംഗിനായി പോകുമ്പോള്‍ തന്നെ എനിക്ക് തോന്നി ഇത് ഹിറ്റാവും എന്ന്. ഞാന്‍ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും ഞാന്‍ എഴുതി പാടിയ ഒരു പാട്ട് ഇതാണ്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലേക്ക് എത്തിയത്?

ഞാന്‍ ഇപ്പോള്‍ മുംബൈയില്‍ സെറ്റില്‍ഡ് ആണ്. ഇടയ്ക്ക് കൊച്ചിയില്‍ വന്നുപോകും. അങ്ങനെ അപ്രതീക്ഷിതമായി കൊച്ചിയില്‍ വന്ന് ജേക്ക്സ് ചേട്ടനെ വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു പാട്ടുണ്ടെന്ന് പറയുന്നതും ഞാന്‍ പാടുന്നതും. എന്തോ ഒരു ഭാഗ്യത്തിന് അതും ഹിറ്റ് ആയി.

കരിയറായി പാട്ട് തിരഞ്ഞെടുക്കാന്‍ കാരണം?

പെട്ടെന്ന് എടുത്ത തീരുമാനം ഒന്നും അല്ല. ഞാന്‍ ആറേഴ് വയസ്സുതൊട്ട് പാട്ട് പഠിക്കുന്നുണ്ട്. ഞാന്‍ വളര്‍ന്നതുമുതല്‍ തന്നെ സംഗീതം എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. വീട്ടില്‍ എല്ലായ്പ്പോഴും പാടും. പിന്നീടാണ് പാശ്ചാത്യസംഗീതത്തോടുള്ള ആകര്‍ഷണം വളര്‍ന്നത്. പ്രത്യേകിച്ച് വോക്കല്‍ ഹാര്‍മണി, ഇമോഷന്‍ കണ്‍ട്രോള്‍, ആസ്വാദനം എന്നിവ എനിക്ക് വളരെ ഇഷ്ടമാണ്. അതിനുശേഷം ചെറുസ്റ്റേജുകളില്‍ നിന്നും കവര്‍ ബാന്‍ഡുകളില്‍ നിന്നും തുടങ്ങി, റെക്കോര്‍ഡിംഗ് സ്റ്റുഡിയോകളിലേക്കും സിനിമകളിലേക്കും എത്തി.

ഇംഗ്ലീഷിനോടുള്ള താല്‍പ്പര്യം?

സംഗീതത്തെപ്പോലെ ഇംഗ്ലീഷ് എന്ന വിഷയത്തിലും എനിക്ക് വളരെ താല്‍പ്പര്യമുണ്ടായിരുന്നു. അതിനാലാണ് ഞാന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയതും. അതിനാല്‍ സംഗീതവും ഇംഗ്ലീഷും ഒരുമിച്ചുകൂടിയപ്പോള്‍ ഗാനരചന എന്ന സ്വാഭാവികമായ വഴിയിലേക്ക് ഞാന്‍ നീങ്ങി. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഞാന്‍ പാട്ടുകള്‍ എഴുതിവന്നിരുന്നു. സംഗീതത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ എങ്ങനെകൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാം, എങ്ങനെ ഒരു വരി കേള്‍ക്കുന്നവന്‍റെ മനസ്സിലേക്ക് നേരെ എത്തിക്കാം ഇവ എല്ലാം എനിക്ക് ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കുമ്പോഴാണ് മനസ്സിലായത്. അതുകൊണ്ടാവാം പ്രത്യേകിച്ച് ഇംഗ്ലീഷ് പാട്ടുകള്‍ എഴുതുമ്പോള്‍ എനിക്ക് അത്രയും കോണ്‍ഫിഡന്‍സ് ഉണ്ടാകുന്നത്.

ഏത് തരത്തിലുള്ള പാട്ടാണ് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത്?

എനിക്ക് ഒരു പ്രത്യേക ജെന്‍റിലേക്ക് മാത്രമൊതുങ്ങാന്‍ പറ്റില്ല. മൂഡ് അനുസരിച്ചാണ് എല്ലാം ചില ദിവസങ്ങളില്‍ soulful, acoustic  പാട്ടുകളാണ് കേള്‍ക്കുക. എഴുതാന്‍ എപ്പോഴും ഇംഗ്ലീഷ് ആണ് ഇഷ്ടം.

ബോളിവുഡില്‍ പാടിയപ്പോള്‍?

ബോളിവുഡില്‍ പാടിയത് എനിക്ക് ഒരു വലിയ അനുഭവമായിരുന്നു. അതൊരു entirely different energy ആണ്. production scale മുതല്‍ recording style  വരെ ഞാന്‍ തന്നെയാണ് ചെയ്തത്. ഹീരാമന്തിക്കായി സഞ്ജയ് ലീല ബന്‍സാലി സാറിന് വേണ്ടിയാണ് ചെയ്തത്.

Daydream എന്ന പാട്ടിനെക്കുറിച്ച്?

ഞാന്‍ ഈ പാട്ട് എഴുതാന്‍ തുടങ്ങിയത്, മുംബൈയിലേക്ക് മാറിയതിന് തൊട്ടുപിന്നാലെയായിരുന്നു. ഒരു പുതിയ നഗരത്തില്‍, പുതുചരിത്രങ്ങള്‍ക്കിടയില്‍, നിരവധി വികാരങ്ങള്‍ ഒരുമിച്ച് വരികയായിരുന്നു. ആ അനുഭവങ്ങളാണ് Daydream എന്ന പാട്ടില്‍ ഒളിഞ്ഞത്. അതിനാല്‍ അതില്‍ ഒരു bittersweet energy ഉണ്ട്. പ്രണയത്തിന്‍റെ മാധുര്യവും അതിനോടൊപ്പം വരുന്ന പേടിയും. lyrics ഒരു നേരിട്ടുള്ള emotional confession  പോലെ തോന്നിയിരുന്നു. പാട്ട് റൗലേ ആക്കി തീര്‍ക്കണമെന്ന ആശയം അതിനിടയിലാണ് വന്നത്. ശ്രേയയെക്കുറിച്ചാണ് ആദ്യം ഓര്‍ത്തത്-  because our voices and energies blend so naturally.. അവനെ വിളിച്ചു. പിന്നെ song organically വളര്‍ന്നുവരികയായിരുന്നു.

റോള്‍മോഡല്‍ അല്ലെങ്കില്‍ ഇന്‍സ്പിരേഷന്‍ ആരായിരുന്നു?

എനിക്ക് ഒരൊറ്റ role model  എന്ന് പറയാനാകില്ല. എനിക്ക് വളരെയധികം പ്രചോദനം നല്‍കിയ നിരവധി ആളുകളുണ്ട്. ചെറുപ്പത്തില്‍ ഞാന്‍ ഏറെ ആസ്വദിച്ചിരുന്നവര്‍ ശ്രേയ ഘോഷാല്‍ പോലുള്ള ഗായികമാരാണ്. പിന്നീട്, ഞാന്‍ Whitney Houston, Adele, Amy Winehouse, Celine Dion ഇവരുടെ സംഗീതം കേള്‍ക്കാന്‍ തുടങ്ങി. കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.

ജേക്ക്സ് ബിജോയ് യെക്കുറിച്ച്?

ജേക്ക്സ് ചേട്ടനുമായി പാടുന്നത് എനിക്ക് എപ്പോഴും ഒരു learning experience ആണ്. ആളുടെ സംഗീതത്തില്‍ ഒരു cinematic depth ഉണ്ട്.

മുംബൈയിലേക്ക് മാറിയതോടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നു?

മുംബൈ literally  എന്‍റെ musical home ആയി. ഇവിടെ നിന്നാണ് എനിക്ക് വലിയ അവസരങ്ങള്‍ ലഭിച്ചത്. independent projects, jingles, film songs  തുടങ്ങി. ഇവിടെ  competition വളരെ കൂടുതലാണെങ്കിലും അതുതന്നെയാണ് എനിക്ക് push നല്‍കിയത്.

stage performance ലോ studio recording  ലോ ഏതാണ് കൂടുതല്‍ ഇഷ്ടം?

രണ്ടിലും ത്രില്‍ വേറെയാണ്. സ്റ്റേജില്‍ live audience ന്‍റെ energy unbelievable ആണ്. പക്ഷേ studio യില്‍ intimacy ഉണ്ട്. അവിടെ ഞാന്‍ introspective ആകും. അവിടെ ഓരോ word ഉം  breath ശ്രദ്ധിക്കാം. Studio recording എനിക്ക് ഒരു therapy പോലെയാണ്.

ഒരു performance ന് മുമ്പായി nervousness എങ്ങനെ കൈകാര്യം ചെയ്യും?

എനിക്ക് എല്ലായ്പ്പോഴും stage ലേക്ക് കയറുന്നതിന് മുമ്പ് ചെറിയ nervousness ഉണ്ടാകും. പക്ഷേ അത് disappear ചെയ്യും. ഞാന്‍ ആദ്യം note പാടുമ്പോള്‍, ഞാന്‍ മനസ്സില്‍ ഒരേയൊരു thought  മാത്രം ഓര്‍ക്കും 'Don't perform, just feel.'

 

Tags
Zeba Tommy